India
പൂജ്യവും പൂജ്യവും തമ്മിൽ നൂറു തവണ കൂട്ടിയാലും ഫലം പൂജ്യം തന്നെ; ബിജെപി സഖ്യത്തെ പരിഹസിച്ച് ശിരോമണി അകാലിദൾ
India

'പൂജ്യവും പൂജ്യവും തമ്മിൽ നൂറു തവണ കൂട്ടിയാലും ഫലം പൂജ്യം തന്നെ'; ബിജെപി സഖ്യത്തെ പരിഹസിച്ച് ശിരോമണി അകാലിദൾ

Web Desk
|
28 Dec 2021 12:16 PM GMT

ക്യാപ്റ്റൻ അമരീന്ദറിന്റെ പഞ്ചാബ് ലോക് കോൺഗ്രസ്, എസ്എഡി (സംയുക്ത്) എന്നീ പാർട്ടികളാണ് ബിജെപിക്കൊപ്പം സഖ്യത്തിലുള്ളത്.

അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബിജെപിയുടെ നേതൃത്വത്തിലുള്ള സഖ്യത്തെ പരിഹസിച്ച് ശിരോമണി അകാലിദൾ പ്രസിഡന്റ് സുഖ്ബീർ സിങ് ബാദൽ. പൂജ്യം പൂജ്യവും തമ്മിൽ നൂറു തവണ കൂട്ടിയാലും ഫലം പൂജ്യം മാത്രമായിരിക്കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

അസ്തിത്വമില്ലാത്ത ഒന്നിനെ അതുപോലുള്ള മറ്റൊന്നുമായി കൂട്ടിച്ചേർത്തതുകൊണ്ട് അസ്തിത്വമുള്ള പുതിയ ഒന്നും ഉണ്ടാവില്ല. പൂജ്യവും പൂജ്യവും തമ്മിൽ നൂറു തവണ കൂട്ടിയാലും ഇതുതന്നെയാണ് സംഭവിക്കുക. ക്യാപ്റ്റൻ അമരീന്ദറിന്റെ പാർട്ടിയും സംയുക്ത അകാലികളും ബിജെപിയും തമ്മിൽ ചേർന്നാലും ഫലം ഇതുപോലെയായിരിക്കുമെന്നും ബാദൽ ട്വീറ്റ് ചെയ്തു.

ക്യാപ്റ്റൻ അമരീന്ദറിന്റെ പഞ്ചാബ് ലോക് കോൺഗ്രസ്, എസ്എഡി (സംയുക്ത്) എന്നീ പാർട്ടികളാണ് ബിജെപിക്കൊപ്പം സഖ്യത്തിലുള്ളത്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയതിനെ തുടർന്നാണ് അമരീന്ദർ പുതിയ പാർട്ടി രൂപീകരിച്ചത്. കാർഷിക നിയമങ്ങൾ പിൻവലിച്ചാൽ ബിജെപിയെ പിന്തുണക്കുമെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ബിജെപിയുടെ ദീർഘകാല സഖ്യകക്ഷിയായിരുന്ന ശിരോമണി അകാലിദൾ വിവാദ കാർഷിക നിയമങ്ങൾ പാസാക്കിയതിൽ പ്രതിഷേധിച്ച് 2020-ലാണ് ബിജെപി സഖ്യം ഉപേക്ഷിച്ചത്.

Related Tags :
Similar Posts