ഖുശ്ബുവിനെതിരെ സ്ത്രീവിരുദ്ധ പരാമർശം; ഡി.എം.കെ വക്താവ് ശിവാജി കൃഷ്ണമൂർത്തി അറസ്റ്റിൽ
|സ്ത്രീവിരുദ്ധ പരാമർശത്തിന്റെ പേരിൽ ശിവാജി കൃഷ്ണമൂർത്തിയെ ഡി.എം.കെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു
ചെന്നൈ: ദേശീയ വനിതാ കമ്മീഷൻ അംഗം ഖുശ്ബുവിനെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ ഡി.എം.കെ മുൻ വക്താവ് ശിവാജി കൃഷ്ണമൂർത്തി അറസ്റ്റിൽ. സെന്തിൽ ബാലാജിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പൊതുയോഗത്തിലായിരുന്നു തമിഴ്‌നാട് ഗവർണർ ആർ.എൻ രവിക്കും ദേശീയ വനിതാ കമ്മീഷൻ അംഗം ഖുശ്ബുവിനുമെതിരെ ശിവാജി കൃഷ്ണമൂർത്തിയുടെ പരാമർശം.
പറഞ്ഞവാക്കിൽ ഉറച്ചുനിൽക്കണം എന്നായിരുന്നു ആർ.എൻ രവിക്കെതിരായ വിമർശനം. എന്നാൽ ഖുശ്ബുവിനെതിരെ അപകീർത്തികരമായ വാക്കുകളാണ് കൃഷ്ണമൂർത്തി ഉപയോഗിച്ചത്. നിറകണ്ണുകളോടെയായിരുന്നു ഇന്ന് ഖുശ്ബു ഇതിനോട് പ്രതികരിച്ചത്. ഒരു സ്ത്രീയും ഇത്തരം പരാമർശങ്ങൾ കേൾക്കാൻ ഇടവരരുത് എന്നായിരുന്നു അവരുടെ പ്രതികരണം.
The crass comments of this habitual offender shows the political culture prevalent in DMK. There are many like him in that rut. Abusing women, passing lewd cheap comments about them goes unchecked and is probably rewarded with more opportunities. CM @mkstalin avl, will you accept… pic.twitter.com/vVNV5Cir4C
— KhushbuSundar (@khushsundar) June 18, 2023
സ്ത്രീവിരുദ്ധ പരാമർശത്തിന്റെ പേരിൽ ശിവാജി കൃഷ്ണമൂർത്തിയെ ഡി.എം.കെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൊടുങ്ങയൂർ പൊലീസ് കൃഷ്ണമൂർത്തിയെ അറസ്റ്റ് ചെയ്തത്.