India
ബാൽക്കണിയിൽ ഇൻസ്റ്റഗ്രാം റീൽ ഷൂട്ട്; ആറാം നിലയിൽ നിന്ന് 16കാരി താഴേക്ക് വീണു, ജീവൻ രക്ഷിച്ചത് പൂച്ചട്ടി
India

ബാൽക്കണിയിൽ ഇൻസ്റ്റഗ്രാം റീൽ ഷൂട്ട്; ആറാം നിലയിൽ നിന്ന് 16കാരി താഴേക്ക് വീണു, ജീവൻ രക്ഷിച്ചത് പൂച്ചട്ടി

Web Desk
|
14 Aug 2024 6:55 AM GMT

ഫോൺ താഴേക്ക് വീണപ്പോൾ അത് പിടിക്കാനായി ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്

ഗാസിയാബാദ്: ഇൻസ്റ്റഗ്രാം റീൽ ഷൂട്ട് ചെയ്യുന്നതിനിടെ കെട്ടിടത്തിന്റെ ആറാം നിലയിൽ നിന്ന് താഴേക്ക് വീണ 16 കാരിക്ക് ഗുരുതര പരിക്ക്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ ഹൗസിംഗ് സൊസൈറ്റിയിലാണ് അപകടം നടന്നതെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ പെൺകുട്ടിയെ ഇന്ദിരാപുരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടി അപകടനില തരണം ചെയ്തതായി ഗാസിയാബാദിലെ ഇന്ദിരാപുരം അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ സ്വതന്ത്ര കുമാർ സിംഗ് പറഞ്ഞു.

കഴിഞ്ഞദിവസം വൈകുന്നേരം ആറുമണിയോടെയാണ് സംഭവം നടന്നത്. പ്ലസ് വൺ വിദ്യാർഥിനിയായ പെൺകുട്ടി തന്റെ ബാൽക്കണിയിലിരുന്ന് ഇൻസ്റ്റഗ്രാം റീൽ ചിത്രീകരിക്കുകയായിരുന്നു. സ്റ്റൂളിൽ കയറിനിന്നായിരുന്നു വീഡിയോ ഷൂട്ട് ചെയ്തത്. ഇതിനിടെ സ്റ്റൂളിൽ നിന്ന് തെന്നിവീഴുകയായിരുന്നു. ഫോൺ താഴേക്ക് വീണപ്പോൾ അത് പിടിക്കാനായി ശ്രമിച്ചപ്പോൾ പെൺകുട്ടിയും താഴേക്ക് വീണു.

താഴത്തെ നിലയിൽ സൂക്ഷിച്ചിരുന്ന വലിയ സിമന്റ് പൂച്ചെട്ടിയിലാണ് പെൺകുട്ടി വീണത്. അതുകൊണ്ടാണ് ജീവൻ രക്ഷിക്കാനായാതെന്ന് എ.സി.പിയെ ഉദ്ധരിച്ച് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. 'പൂച്ചട്ടിയിൽ നിറയെ ചെളിയായിരുന്നു. അതാണ് അവളുടെ ജീവൻ രക്ഷിച്ചത്.വലത് കാലിന് പൊട്ടലും നെറ്റിയിൽ ചെറിയ പരിക്കും സംഭവിച്ചിട്ടുണ്ട്..' അദ്ദേഹം പറഞ്ഞു

Similar Posts