India
The shop of the family, which had given 2.6 acres of land to Medical College, was also demolished in Nuh
India

മെഡിക്കൽ കോളേജിന് 2.6 ഏക്കർ ഭൂമി നൽകിയ കുടുംബത്തിന്റെ കടയും തകർത്തു

Web Desk
|
12 Aug 2023 1:01 PM GMT

സംഘർഷം നടന്ന നൂഹിൽ നിരവധി കെട്ടിടങ്ങൾ ജെസിബി ഉപയോഗിച്ച് അധികൃതർ പൊളിച്ചിരുന്നു

നൂഹ്: ഹരിയാനയിൽ മെഡിക്കൽ കോളേജിന് 2.6 ഏക്കർ ഭൂമി നൽകിയ കുടുംബത്തിന്റെ ധാബ(കട)യും ബുൾഡോസർ ഉപയോഗിച്ച് തകർത്തു. ഷഹീദ് ഹസൻ ഖാൻ മേവാതി മെഡിക്കൽ കോളേജിന് ഭൂമി നൽകിയ കുടുംബത്തിന്റെ നൂഹിലുള്ള സ്വകാര്യ ഭൂമിയിലെ ധാബയാണ് തകർത്തത്. സ്വതന്ത്ര മാധ്യമപ്രവർത്തകനായ അഷ്‌റഫ് ഹുസൈനാണ് വിവരം ട്വിറ്ററിൽ പങ്കുവെച്ചത്.

സംഘർഷം നടന്ന നൂഹിൽ നിരവധി കെട്ടിടങ്ങൾ ജെസിബി ഉപയോഗിച്ച് അധികൃതർ പൊളിച്ചിരുന്നു. നൂഹിലെ സഹാറ റെസ്റ്റോറന്റ്, മെഡിക്കൽ കോളെജിന് സമീപത്തെ മെഡിക്കൽ ഷോപ്പ് അടക്കമുളള കച്ചവട സ്ഥാപനങ്ങൾ എന്നിങ്ങനെ നിരവധി കെട്ടിടങ്ങളാണ് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചത്. രണ്ടര ഏക്കർ കയ്യേറ്റം ഒഴിപ്പിക്കുമെന്നാണ് ഹരിയാന സർക്കാർ വ്യക്തമാക്കിയത്. സംഘർഷമുണ്ടായ പ്രദേശത്തെ 20 കിലോമീറ്റർ പരിധിയിലാണ് നടപടി.

അനധികൃത കൈയേറ്റം ആരോപിച്ച് 250 കുടിലുകളും ബുൾഡോസർ ഉപയോഗിച്ച് സർക്കാർ പൊളിച്ചു. തൗറു മേഖലയിലാണ് അർബൻ ഡെവലപ്മെന്റ് അതോറിറ്റിയുടെ നേതൃത്വത്തിൽ കുടിയേറ്റക്കാരെ ഒഴിപ്പിച്ചത്. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ നിർദേശപ്രകാരമാണ് നടപടി. എന്നാൽ കഴിഞ്ഞ നാല് വർഷമായി അവിടെ താമസിച്ചവരുടെ കുടിലുകൾ അടക്കമാണ് തകർത്തതെന്ന പരാതികളുണ്ട്.

The shop of the family, which had given 2.6 acres of land to Medical College, was also demolished in Nuh

Similar Posts