India
ഉപദേശകരെ നീക്കം ചെയ്യണമെന്ന നിര്‍ദേശത്തിനു പിന്നാലെ സിദ്ദുവിന്‍റെ ഉപദേഷ്ടാവ് മല്‍വിന്ദര്‍ സിംഗ് മാലി രാജിവച്ചു
India

ഉപദേശകരെ നീക്കം ചെയ്യണമെന്ന നിര്‍ദേശത്തിനു പിന്നാലെ സിദ്ദുവിന്‍റെ ഉപദേഷ്ടാവ് മല്‍വിന്ദര്‍ സിംഗ് മാലി രാജിവച്ചു

Web Desk
|
27 Aug 2021 7:23 AM GMT

വെള്ളിയാഴ്ചയാണ് രാജി സമര്‍പ്പിച്ചത്

ഉപദേശകരെ പുറത്താക്കണമെന്ന കോൺ​ഗ്രസ് ഹൈക്കമാന്‍ഡിന്‍റെ നിര്‍ദേശത്തിനു പിന്നാലെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവിന്‍റെ ഉപദേഷ്ടാവ് മല്‍വിന്ദര്‍ സിംഗ് മാലി രാജിവച്ചു. വെള്ളിയാഴ്ചയാണ് രാജി സമര്‍പ്പിച്ചത്.

കശ്മീരിനെയും പാകിസ്താനെയും കുറിച്ച് വിവാദ പരാമർശം നടത്തിയ പ്യാരെ ലാൽ ഗാർഗിനെയും മൽവിന്ദർ മാലിയെയും സ്ഥാനത്തു നിന്നും നീക്കണമെന്നാണ് ഹരീഷ് റാവത്ത് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്. രണ്ട് ഉപദേശകരെ സിദ്ദു പിരിച്ചുവിട്ടില്ലെങ്കിൽ കോൺ​ഗ്രസ് അക്കാര്യം ചെയ്യുമെന്ന് പഞ്ചാബിന്‍റെ ചുമതലയുള്ള ഹരീഷ് റാവത്ത് വ്യക്തമാക്കിയിരുന്നു. ഇന്ത്യയും പാകിസ്ഥാനും കശ്മീരിലെ അനധികൃത താമസക്കാരാണെന്ന് മാലിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് വിവാദങ്ങള്‍ക്ക് വഴിതെളിച്ചത്.

പ്രസ്താവനക്കെതിരെ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിം​ഗിന്‍റെ ക്യാമ്പ് കനത്ത പ്രതിഷേധം രേഖപ്പെടുത്തിയതിനെ തുടർന്നാണ് ഹൈക്കമാന്‍ഡ് സിദ്ദുവിനെതിരെ നിലപാട് പ്രഖ്യാപിച്ചത്. ഏത് ക്യാമ്പ് എതിർപ്പ് പ്രകടിപ്പിച്ചു എന്നതല്ല പ്രശ്നമെന്നും പാർട്ടി മൊത്തത്തിൽ ഇത്തരം നിലപാടുകൾക്ക് എതിരാണെന്ന് ഹരീഷ് റാവത്ത് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കോൺ​ഗ്രസിന് കാശ്മീർ പ്രശ്നത്തിൽ കൃത്യമായ നിലപാടുണ്ട്, കാശ്മീർ ഇന്ത്യയുടെ ഭാ​ഗമാണ്- ഹരീഷ് റാവത്ത് പറഞ്ഞു. പി.സി.സി അധ്യക്ഷന്‍റെ ഉപദേശകരായി പാർട്ടി ആരെയും നിയമിച്ചിട്ടില്ല. പാർട്ടിയെ ബുദ്ധിമുട്ടിലാക്കുന്നവരെ സംരക്ഷിക്കില്ലെന്നും റാവത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Similar Posts