India
singhdeo says bhagel may next chattisghar chief minister
India

ഛത്തീസ്ഗഢിൽ കോൺഗ്രസ് വിജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രഥമ പരിഗണന ഭൂപേഷ് ബഗേലിന്: ടി.എസ് സിങ്‌ദോ

Web Desk
|
23 July 2023 3:16 PM GMT

ഛത്തീസ്ഗഢിൽ ബഗേലുമായുള്ള അധികാരത്തർക്കത്തെ തുടർന്ന് സിങ്‌ദോയെ ഉപമുഖ്യമന്ത്രിയാക്കിയാണ് ഹൈക്കമാന്റ് പ്രശ്‌നം പരിഹരിച്ചത്.

റായ്പൂർ: ഛത്തീസ്ഗഢിൽ കോൺഗ്രസ് വിജയിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രഥമ പരിഗണന നിലവിലെ മുഖ്യമന്ത്രി ഭൂപേഷ് ബഗേലിന് തന്നെയായിരിക്കുമെന്ന് ഉപമുഖ്യമന്ത്രി ടി.എസ് സിങ്‌ദോ. നിലവിലെ മുഖ്യമന്ത്രിയെ മാറ്റാതെ തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ആ വ്യക്തിയെ പാർട്ടി വിശ്വസിക്കുന്നു എന്നാണ് അർഥം. തെരഞ്ഞെടുപ്പ് വിജയിച്ചു കഴിഞ്ഞാൽ പിന്നെ ആ വ്യക്തിയെ മാറ്റേണ്ട ആവശ്യമെന്താണെന്നും സിങ്‌ദോ ചോദിച്ചു.

ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്നും സിങ്‌ദോ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പാർട്ടി 75-ൽ കൂടുതൽ സീറ്റുകൾ നേടുമെന്നാണ് ചിലർ അഭിപ്രായപ്പെടുന്നത്. തന്റെ വീക്ഷണത്തിൽ 60-75 സീറ്റുകൾ നേടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

താനും ബഗേലും തമ്മിൽ ഇപ്പോൾ പ്രശ്‌നങ്ങളില്ലെന്നും സിങ്‌ദോ വ്യക്തമാക്കി. മുഖ്യമന്ത്രി പദം പങ്കിടുന്നത് സംബന്ധിച്ചാണ് ചില തർക്കങ്ങളുണ്ടായിരുന്നത്. ആ കാലം കടന്നുപോയി. ഇപ്പോൾ തങ്ങൾ ഒരുമിച്ച് നല്ലരീതിയിൽ പ്രവർത്തിച്ചുവരികയാണെന്നും സിങ്‌ദോ പറഞ്ഞു.

Similar Posts