India
Delhi Police arrests students who protested at Jantar Mantar declaring solidarity with Palestine,
India

ജന്തർ മന്ദറിൽ ഫലസ്തീൻ ഐക്യദാർഢ്യം: വിദ്യാർത്ഥി നേതാക്കൾ അറസ്റ്റിൽ

Web Desk
|
27 Oct 2023 11:20 AM GMT

എസ്.ഐ.ഒ ദേശീയ പ്രസിഡന്റ് ഇ.കെ റമീസ്, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ പ്രസിഡന്റ് ആസിം ഖാൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ന്യൂഡൽഹി: ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡൽഹിയിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിനുനേരെ പൊലീസ് നടപടി. ജന്തർ മന്ദറിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർത്ഥി നേതാക്കളെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. എസ്.ഐ.ഒ ദേശീയ പ്രസിഡന്റ് ഇ.കെ റമീസ്, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ പ്രസിഡന്റ് ആസിം ഖാൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


എസ്.ഐ.ഒയും ഫ്രറ്റേണിറ്റി മൂവ്‌മെന്റും സംയുക്തമായാണ് ജന്തർ മന്ദറിൽ ഫലസ്തീൻ ഐക്യദാർഢ്യ പ്രകടനം നടത്തിയത്. നൂറുകണക്കിനു വിദ്യാർത്ഥികളാണു പ്രതിഷേധത്തിൽ പങ്കെടുത്തത്. പരിപാടി ആരംഭിച്ചതിനു പിന്നാലെ സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു. അറസ്റ്റ് ചെയ്തവരെ ജാഫർപൂർ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയിട്ടുണ്ട്.

Summary: Delhi Police arrests students who protested at Jantar Mantar declaring solidarity with Palestine

Similar Posts