എ.എ.പിക്ക് കരുത്തായി സിസോദിയയുടെ മടങ്ങിവരവ്; പാർട്ടിയുടെയും സർക്കാരിന്റെയും കടിഞ്ഞാൺ ഏറ്റെടുത്തേക്കും
|ഡൽഹി,ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്ക് രാജ്യം നീങ്ങുമ്പോൾ ആം ആദ്മി പാർട്ടിക്ക് കരുത്തേകുന്നതാണ് സിസോദിയയുടെ ജയിൽ മോചനം.
ന്യൂഡൽഹി: മനീഷ് സിസോദിയയുടെ മടങ്ങിവരവ് പ്രചാരണ ആയുധമാക്കാൻ ആം ആദ്മി പാർട്ടി. സിസോദിയ പാർട്ടിയുടെയും സർക്കാരിന്റെയും കടിഞ്ഞാൺ ഏറ്റെടുത്തേക്കും. ഏകാധിപത്യത്തിനെതിരെ വോട്ട് ചെയ്യണമെന്നാണ് സിസോദിയയുടെ മുദ്രാവാക്യം.
ഡൽഹി,ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളിലേക്ക് രാജ്യം നീങ്ങുമ്പോൾ ആം ആദ്മി പാർട്ടിക്ക് കരുത്തേകുന്നതാണ് സിസോദിയയുടെ ജയിൽ മോചനം. എന്നാൽ സിസോദിയയുടെ ആദ്യ ചുമതല ഡൽഹി സർക്കാരിന്റെ പ്രതിച്ഛായ മിനുക്കലാണ്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കഴിഞ്ഞാൽ, പാർട്ടിയിലെ രണ്ടാമനായ സിസോദിയ പാർട്ടിയുടെയും സർക്കാരിന്റെയും ചുമതല ഏറ്റെടുത്തേക്കും.
2012ൽ ആം ആദ്മി പാർട്ടിയുടെ രൂപീകരണം മുതൽ പാർട്ടിയുടെ നയതന്ത്രങ്ങളിലെല്ലാം പങ്കുള്ള നേതാവായിരുന്നു സിസോദിയ. എക്സൈസ്, ധനകാര്യം, പൊതുമരാമത്ത്, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി 18ഓളം വകുപ്പുകളാണ് സിസോദിയ കൈകാര്യം ചെയ്തിരുന്നത്. ജാമ്യം ലഭിച്ചു പുറത്തിറങ്ങിയ സിസോദിയ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള ആഹ്വാനങ്ങൾ നടത്തിക്കഴിഞ്ഞു.
എന്നാൽ മദ്യനയ അഴിമതിക്കേസിൽ കുറ്റവിമുക്തനാകാത്ത സിസോദിയ മന്ത്രിസഭയിലേക്ക് മടങ്ങിയെത്തിയാൽ ത് അപമാനകരമാണെന്നാണ് ബി.ജെ.പി നേതാക്കളുടെ ആരോപണം.