India
കങ്കണ റണാവത്തിന് നേരെയുള്ള ആക്രമണം: സി.ഐ.എസ്.എഫ് ജീവനക്കാരിയെ സ്ഥലംമാറ്റി
India

കങ്കണ റണാവത്തിന് നേരെയുള്ള ആക്രമണം: സി.ഐ.എസ്.എഫ് ജീവനക്കാരിയെ സ്ഥലംമാറ്റി

Web Desk
|
3 July 2024 11:04 AM GMT

സംഭവം നടന്ന ഉടൻ തന്നെ കൗറിനെ സസ്‌പെൻഡ് ചെയ്യുകയും അവർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു

ന്യൂഡല്‍ഹി: വിമാനത്താവളത്തിൽ ബി.ജെ.പി എം.പി കങ്കണ റണാവത്തിനെ അടിച്ച കേസിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സി.ഐ.എസ്.എഫ്) ജീവനക്കാരി കുൽവീന്ദർ കൗറിനെ ബെംഗളൂരുവിലേക്ക് സ്ഥലം മാറ്റി.

ജൂൺ ആറിന്, ചണ്ഡിഗഢ് ഷഹീദ് ഭഗത് സിംഗ് ഇൻ്റർനാഷണൽ എയർപോർട്ടിലായിരുന്നു കങ്കണയ്ക്ക് നേരെ ആക്രമണം ഉണ്ടായത്. സംഭവം നടന്ന ഉടൻ തന്നെ കൗറിനെ സസ്‌പെൻഡ് ചെയ്യുകയും അവർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.

ഡൽഹിയിലേക്ക് പോകാനെത്തിയപ്പോൾ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ കങ്കണയുടെ മുഖത്തടിച്ചെന്നാണ് കേസ്. സുരക്ഷാ പരിശോധനയ്ക്കിടെയായിരുന്നു സംഭവം. കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ കങ്കണ ഖലിസ്ഥാനി തീവ്രവാദികളെന്ന് ആക്ഷേപിച്ചതാണ് പ്രകോപനത്തിനിടയാക്കിയതെന്നാണ് വിവരം.

Similar Posts