'അങ്ങനെ ആ കുട്ടിയാനയും അമ്മയും കണ്ടുമുട്ടി'; വൈറലായി വീഡിയോ
|തമിഴ്നാട് പ്രിൻസിപ്പൽ സെക്രട്ടറി സുപ്രിയ സാഹുവാണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്
കാട്ടിൽ ഒറ്റപ്പെട്ട കുട്ടിയാനയെ അമ്മയുടെ അടുക്കലെത്തിച്ച് തമിഴ്നാട് വനം വകുപ്പ്.കഴിഞ്ഞ ദിവസം മുതുമല ദേശീയോദ്യാനത്തിലെ നീലഗിരിക്കുന്നുകളില്‍ നിന്നാണ് ഒറ്റപ്പെട്ട കുട്ടിയാനയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. പിന്നീട് കുട്ടിയാനയെ അമ്മയുടെ അടുക്കലെത്തിക്കുകയായിരുന്നു. കഴിഞ്ഞദിവസം തമിഴ്നാട് പ്രിൻസിപ്പൽ സെക്രട്ടറി സുപ്രിയ സാഹുവാണ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. 'ഒരു കുട്ടിയാനയെ തമിഴ്നാട് ഫോറസ്റ്റ് ഉദ്യോഗസ്ഥർ അതിന്റെ കുടുംബത്തിനോടൊപ്പം തിരിച്ചെത്തിച്ചിരിക്കുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങള്‍'. സുപ്രിയ സാഹു കുറിച്ചു. വീഡിയോ ഇതിനോടകം തന്നെ ലക്ഷം ആളുകളാണ് കണ്ടത്.
A kutty baby elephant was reunited with the family after rescue by TN foresters in Mudumalai. Most heartwarming indeed. Kudos 👍👏 #TNForest #elephants #mudumalai pic.twitter.com/eX9gBd3oK7
— Supriya Sahu IAS (@supriyasahuias) October 6, 2021