India
പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വീഡിയോ; തെറ്റ് അംഗീകരിക്കുന്നുവെന്ന് തൃപ്ത ത്യാഗി
India

'പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത വീഡിയോ'; തെറ്റ് അംഗീകരിക്കുന്നുവെന്ന് തൃപ്ത ത്യാഗി

Web Desk
|
26 Aug 2023 8:02 AM GMT

കുട്ടി ഹോംവർക്ക് ചെയ്യാത്തതിനാലാണ് അടിച്ചത്. ഭിന്നശേഷിക്കാരി ആയതിനാൽ മറ്റ് കുട്ടികളോട് അടിക്കാൻ പറഞ്ഞതാണെന്നും അവർ പറയുന്നു.

ഡൽഹി: ഉത്തർപ്രദേശിൽ കുട്ടിയുടെ മുഖത്ത് സഹപാഠികളെ കൊണ്ട് തല്ലിച്ച സംഭവത്തിൽ വിശദീകരണവുമായി അധ്യാപിക. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ എഡിറ്റ് ചെയ്തതാണെന്നും തന്റെ പ്രവൃത്തി വർഗീയ വീദ്വേഷംവെച്ചുള്ളതല്ലെന്നും തൃപ്ത പറയുന്നു. കുട്ടി ഹോംവർക്ക് ചെയ്യാത്തതിനാലാണ് അടിച്ചത്. ഭിന്നശേഷിക്കാരി ആയതിനാൽ മറ്റ് കുട്ടികളോട് അടിക്കാൻ പറഞ്ഞതാണെന്നും അവർ പറയുന്നു.

"കുട്ടിയുടെ അമ്മാവൻ ക്ലാസിൽ ഇരിക്കുകയായിരുന്നു. വീഡിയോ അയാൾ പകർത്തിയതാണ്, അത് പിന്നീട് വളച്ചൊടിക്കുകയായിരുന്നു," അവർ പറഞ്ഞു. ചെറിയ കാര്യമാണ് വീഡിയോയിലൂടെ പെരുപ്പിച്ച് കാണിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

"അവരെല്ലാം എന്റെ കുട്ടികളെപ്പോലെയാണ്, ഞാൻ എന്റെ തെറ്റ് അംഗീകരിക്കുന്നു, പക്ഷേ ഇത് അനാവശ്യമായി വലിയ പ്രശ്നമാക്കി മാറ്റി. ഇതുപോലുള്ള ദൈനംദിന പ്രശ്നങ്ങൾ വൈറലായാൽ അധ്യാപകർ എങ്ങനെ പഠിപ്പിക്കും" അവർ ചോദിക്കുന്നു.

കുട്ടിയുടെ പിതാവ് നൽകിയ പരാതിയിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനും ദേശീയ ബാലാവകാശ കമ്മീഷനും തൃപ്തയ്ക്കെതിരെ അന്വേഷണത്തിന് നിർദേശിച്ചിരുന്നു. കുട്ടിയെ മർദിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് ബാലാവകാശ കമ്മീഷൻ നിർദേശം നൽകി.




Similar Posts