പ്രതിപക്ഷ കൂട്ടായ്മയുടെ നേതൃസ്ഥാനം പ്രാദേശിക പാർട്ടികൾക്ക് നൽകണം, ഒന്നിച്ചുനിന്നാൽ ബിജെപിയെ പുറത്താക്കാം: തരൂർ
|രാഹുൽ ഗാന്ധിയെ യഥാർത്ഥ ഭീഷണിയായി ബിജെപി തിരിച്ചറിഞ്ഞെന്നും തരൂർ പറഞ്ഞു
ന്യൂഡൽഹി: പ്രതിപക്ഷ നേതൃസ്ഥാനം പ്രാദേശിക പാര്‍ട്ടികള്‍ക്ക് നല്‍കണമെന്ന് ശശി തരൂര്‍ എംപി നേതൃസ്ഥാനത്ത് താനായിരുന്നെങ്കില്‍ പ്രദേശിക പാര്‍ട്ടിയെ പരിഗണിച്ചേനെയെന്ന് വാര്‍ത്താ ഏജന്‍സിയോട് തരൂര്‍ വ്യക്തമാക്കി. പ്രതിപക്ഷ സഖ്യത്തിന്‍റെ നേതൃസ്ഥാനത്തെത്താന്‍ കോണ്‍ഗ്രസ് താല്‍പര്യപ്പെടുന്നതിനിടെയാണ് നേതൃത്വത്തെ വെട്ടിലാക്കിയുള്ള തരൂരിന്‍റെ പ്രതികരണം.
ഒന്നിച്ചു നിന്നാൽ 2024 തെരഞ്ഞെടുപ്പിൽ ബിജെപി പുറത്താവും രാഹുലിനെ അയോഗ്യനാക്കിയ ശേഷം പ്രതിപക്ഷ ഐക്യം രൂപംകൊണ്ടിട്ടുണ്ട്. രാഹുൽ ഗാന്ധിയെ യഥാർത്ഥ ഭീഷണിയായി ബിജെപി തിരിച്ചറിഞ്ഞെന്നും തരൂർ പറഞ്ഞു
അതേസമയം, രാഹുലിനെ അയോഗ്യനാക്കിയതിന് എതിരെ നടന്ന പ്രതിഷേധത്തിൽ എ.എ.പി, തൃണമൂൽ, സമാജ്‌വാദി പാർട്ടി, ഭാരത് രാഷ്ട്ര സമിതി, ഡി.എം.കെ, ശവിസേനയിലെ ഉദ്ധവ് താക്കറെ വിഭാഗം എന്നിവർ അണിനിരന്നിരുന്നു. അപകീർത്തി പരാമർശ കേസിൽ രാഹുൽ ഗാന്ധി നാളെ ഉച്ചയ്ക്ക് ശേഷം കോടതിയിൽ ഹാജരാകും. പന്ത്രണ്ടരക്കുള്ള വിമാനത്തിൽ ദില്ലിയിൽ നിന്നും രാഹുൽ സൂറത്തിലേക്ക് പോകും. പ്രധാന നേതാക്കൾ രാഹുൽ ഗാന്ധിയെ അനുഗമിക്കും.