India
തോൽവിക്ക് പിന്നാലെ ഔദ്യോഗിക വസതിയൊഴിഞ്ഞ് സ്മൃതി ഇറാനി
India

തോൽവിക്ക് പിന്നാലെ ഔദ്യോഗിക വസതിയൊഴിഞ്ഞ് സ്മൃതി ഇറാനി

Web Desk
|
11 July 2024 1:32 PM GMT

ലോക്സഭാ തെരഞ്ഞെടുപ്പിൽ കിഷോരി ലാൽ ശർമ്മയോട് 1.5 ലക്ഷത്തിലധികം വോട്ടുകൾക്കാണ് ബി.ജെ.പി നേതാവ് പരാജയപ്പെട്ടത്

ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ ഔദ്യോഗിക വസതിയൊഴിഞ്ഞ് മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കോൺഗ്രസ് നേതാവ് കിഷോരി ലാൽ ശർമ്മയോട് അമേഠിയിൽ 1.5 ലക്ഷത്തിലധികം വോട്ടുകൾക്കാണ് ബി.ജെ.പി നേതാവ് പരാജയപ്പെട്ടത്.

ലുട്ടിയൻസ് ഡൽഹിയിലെ 28 തുഗ്ലക് ക്രസൻ്റിലുള്ള ഔദ്യോഗിക ബംഗ്ലാവാണ് ഒഴിഞ്ഞത്. പുതിയ സർക്കാർ രൂപീകരിച്ച് ഒരു മാസത്തിനുള്ളിൽ മുൻ മന്ത്രിമാരും എം.പിമാരും അവരുടെ സർക്കാർ വസതികൾ ഒഴിയണ​മെന്നാണ് നിയമം. സ്മൃതി ഇറാനി വസതിയൊഴിഞ്ഞതായി അധികൃതർ അറിയിച്ചു.

അമേഠി മണ്ഡലത്തിൽ സമൃതി ഇറാനി പടുകൂറ്റൻ തോൽവിയാണ് അറിഞ്ഞത്. 2019 ൽ രാഹുൽ ഗാന്ധിയെ അട്ടിമറിച്ച് മണ്ഡലം പിടിച്ച സ്മൃതി ഇക്കുറി നാണംകെട്ട തോൽവിയിലേക്കാണ് കാലിടറി വീണത്. 55,120 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു അന്ന് ഇറാനിയുടെ വിജയം.

Related Tags :
Similar Posts