India
Snakes Found Crawling In Womens Toilet
India

തമിഴ്നാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ശൗചാലയത്തിലെ ക്ലോസറ്റില്‍ പാമ്പുകള്‍; ഞെട്ടിക്കുന്ന വീഡിയോ

Web Desk
|
5 Sep 2024 5:36 AM GMT

കോളജിനുള്ളിലെ ശുചിത്വത്തിൻ്റെയും സുരക്ഷയുടെയും മോശം അവസ്ഥയെ തുറന്നുകാട്ടുന്നതാണ് വീഡിയോ

തിരുവണ്ണാമലൈ: തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിലുള്ള സർക്കാർ കോളജിന്‍റെ സ്ത്രീകള്‍ക്കു വേണ്ടിയുള്ള വിശ്രമമുറിയില്‍ പാമ്പുകള്‍. ശുചിമുറിയിലെ ക്ലോസറ്റിലാണ് പാമ്പുകളെ കണ്ടെത്തിയത്. ക്ലോസറ്റ് നിറയെ പാമ്പുകള്‍ ഇഴയുന്ന ഞെട്ടിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. കോളജിനുള്ളിലെ ശുചിത്വത്തിൻ്റെയും സുരക്ഷയുടെയും മോശം അവസ്ഥയെ തുറന്നുകാട്ടുന്നതാണ് വീഡിയോ.

ചെയ്യാർ അണ്ണാ ഗവൺമെൻ്റ് കോളജിലേതാണ് പുറത്തുവന്ന ദൃശ്യങ്ങള്‍. ഒരു ഡസനോളം പാമ്പുകൾ ക്ലോസറ്റിനുള്ളില്‍ ഇഴയുന്നതാണ് വീഡിയോയിലുള്ളത്. ആര്‍ക്കെങ്കിലും പാമ്പുകടിയേറ്റതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അപകടരമായ സാഹചര്യത്തിലും ടോയ്‍ലറ്റ് ഉപയോഗിക്കാന്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതരാവുകയാണ്. ടോയ്‌ലറ്റിലോ കോളേജിൻ്റെ പരിസരത്തോ ആയിരിക്കുമ്പോൾ ഈ പാമ്പുകളുടെ കടിയേറ്റേക്കാം.

സംഗീതസംവിധായകൻ ജി.വി. പ്രകാശ് കുമാർ തൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിൽ വീഡിയോ പങ്കുവയ്ക്കുകയും അധികൃതരെ വിമര്‍ശിക്കുകയും ചെയ്തു. ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന കോളജിലെ ശുചിമുറികള്‍ ശരിയായി വൃത്തിയാക്കുകയോ പരിപാലിക്കുകയോ ചെയ്യുന്നില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ശുചിമുറിയുടെ പരിസരം കുറ്റിക്കാടുകൾ നിറഞ്ഞതാണെന്നും ഇതാണ് പാമ്പ് ശല്യത്തിന് കാരണമായതെന്നാണ് സൂചന. ശൗചാലയത്തിന് സമീപം വളർന്നുനിൽക്കുന്ന കാടുകൾ വൃത്തിയാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു.

Similar Posts