India
Maneka Gandhi

മനേക ഗാന്ധി

India

കഴുതപ്പാല്‍ സ്ത്രീകളുടെ സൗന്ദര്യം നിലനിര്‍ത്തുമെന്ന് മനേക ഗാന്ധി

Web Desk
|
3 April 2023 2:22 AM GMT

യുപിയിലെ ബാൽദിരായിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മനേക

ലഖ്നൗ: കഴുതപ്പാല്‍ കൊണ്ട് ഉണ്ടാക്കുന്ന സോപ്പുകള്‍ എക്കാലവും സ്ത്രീകളുടെ സൗന്ദര്യം നിലനിര്‍ത്തുമെന്ന് എംപിയും മുൻ കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധി.യുപിയിലെ ബാൽദിരായിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മനേക.

''പ്രശസ്തയായ ക്ലിയോപാട്ര രാജ്ഞി കഴുതപ്പാലില്‍ കുളിക്കുമായിരുന്നു. കഴുതപ്പാൽ ഉപയോഗിച്ചുണ്ടാക്കുന്ന സോപ്പിന് ഡൽഹിയിൽ 500 രൂപയാണ് വില. ആട്ടിന്‍ പാലും കഴുതപ്പാലും ചേര്‍ത്ത് സോപ്പുണ്ടാക്കിയാലോ? കഴുതകളെ കണ്ടിട്ട് എത്ര നാളായി. അവരുടെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അലക്കുകാരും കഴുതകളെ ഉപയോഗിക്കുന്നത് നിർത്തി.കഴുതകളുടെ എണ്ണം കുറയുന്നത് ശ്രദ്ധയിൽപ്പെട്ട ഒരു സമൂഹം ലഡാക്കിലുണ്ട്.അങ്ങനെ അവർ കഴുതകളുടെ പാല്‍ ഉപയോഗിച്ച് സോപ്പുണ്ടാക്കാന്‍ തുടങ്ങി. കഴുതപ്പാൽ ഉപയോഗിച്ചുണ്ടാക്കുന്ന സോപ്പുകൾ ഒരു സ്ത്രീയുടെ ശരീരത്തെ എക്കാലവും സുന്ദരമാക്കി നിലനിർത്തും.'' മനേക ഗാന്ധി പറഞ്ഞു.

മരങ്ങളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന് എം.പി പറഞ്ഞു. "മരം വളരെ ചെലവേറിയതായിത്തീർന്നിരിക്കുന്നു.മരത്തിന്‍റെ വില ഏകദേശം 15,000-20,000 രൂപയാണ്. ചാണക വറളികളില്‍ സുഗന്ധദ്രവ്യങ്ങൾ ചേർത്ത് മരിച്ചവരെ ദഹിപ്പിക്കാൻ ഉപയോഗിക്കണം. ഇത് ആചാരങ്ങളുടെ ചിലവ് വെറും 1,500 മുതൽ 2,000 രൂപ വരെ കുറയ്ക്കും, ഈ ചാണക വറളികൾ വിറ്റ് നിങ്ങൾക്ക് ലക്ഷങ്ങൾ സമ്പാദിക്കാം.നിങ്ങൾ മൃഗങ്ങളിൽ നിന്ന് പണം സമ്പാദിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല.നാളിതുവരെ ആരും ആടിനെയും പശുവിനെയും വളർത്തി സമ്പന്നരായിട്ടില്ല. പശുവിനും എരുമയ്ക്കും ആടിനും അസുഖം വന്നാൽ ലക്ഷങ്ങളാണ് ചെലവിടുന്നത്. സ്ത്രീകളാണ് മൃഗങ്ങളെ വളര്‍ത്തുന്നത്. നിങ്ങൾക്ക് സമ്പാദിക്കാൻ ഒരു ദശാബ്ദമെടുക്കും. എന്നാൽ നിങ്ങള്‍ വളര്‍ത്തുന്ന മൃഗം ഒരിക്കല്‍ ചത്തുപോകും..അതോടെ എല്ലാം അവസാനിക്കും'' മനേക ഗാന്ധി പറഞ്ഞു.

Similar Posts