India
രാജ്യത്ത് മതത്തിന്റെ പേരിൽ സംഘർഷം സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നു: അജിത് ഡോവൽ
India

രാജ്യത്ത് മതത്തിന്റെ പേരിൽ സംഘർഷം സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നു: അജിത് ഡോവൽ

Web Desk
|
30 July 2022 12:41 PM GMT

മതത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും പേരിൽ ഭിന്നത സൃഷ്ടിക്കുന്നവർ രാജ്യത്തിനകത്തും പുറത്തും വലിയ പ്രത്യാഘാതമാണ് സൃഷ്ടിക്കുന്നതെന്നും അജിത് ഡോവൽ പറഞ്ഞു.

ന്യൂഡൽഹി: മതത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും പേരിൽ രാജ്യത്ത് സംഘർഷം സൃഷ്ടിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഇത്തരം ശക്തികൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു. ആൾ ഇന്ത്യാ സൂഫി സജ്ജദാനശിൻ കൗൺസിൽ ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

''ഇന്ത്യയുടെ പുരോഗതിയെ തകർക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ ചില ഘടകങ്ങൾ ശ്രമിക്കുന്നുണ്ട്. മതത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും പേരിൽ അവർ അക്രമവും സംഘട്ടനവും സൃഷ്ടിക്കുന്നു, അത് രാജ്യത്തെയാകെ ബാധിക്കുമ്പോൾ തന്നെ രാജ്യത്തിന് പുറത്തേക്കും വ്യാപിക്കും''-അജിത് ഡോവൽ പറഞ്ഞു.

ബിജെപി മുൻ വക്താവ് നുപൂർ ശർമയുടെ പ്രവാചകനിന്ദ പരാമർശം വലിയ വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് അജിത് ഡോവലിന്റെ പ്രസ്താവനയെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഗൾഫ് രാഷ്ട്രങ്ങളടക്കം നുപൂർ ശർമയുടെ പ്രസ്താവനയെ അപലപിച്ച് രംഗത്ത് വന്നിരുന്നു. എന്നാൽ അത് സർക്കാറിന്റെ അഭിപ്രായമല്ലെന്നും ചില വ്യക്തികളുടെ അഭിപ്രായം മാത്രമാണെന്നുമായിരുന്നു സർക്കാർ വിശദീകരണം.മതത്തിന്റെയും പ്രത്യയശാസ്ത്രത്തിന്റെയും പേരിൽ ഭിന്നത സൃഷ്ടിക്കുന്നവർ രാജ്യത്തിനകത്തും പുറത്തും വലിയ പ്രത്യാഘാതമാണ് സൃഷ്ടിക്കുന്നതെന്നും അജിത് ഡോവൽ പറഞ്ഞു.

Related Tags :
Similar Posts