India
India
സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
|3 March 2023 8:38 AM GMT
ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് ആശുപത്രി വൃത്തങ്ങൾ
ന്യൂഡൽഹി: പനിയും ശ്വാസതടസ്സവും മൂലം കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിയെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുതിർന്ന ഡോക്ടർ ഡോ. അരൂപ് ബസുവിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണിപ്പോൾ സോണിയ. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
ഈ വർഷം ഇതു രണ്ടാം തവണയാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ജനുവരിയിൽ ശ്വാസകോശത്തിലെ അണുബാധയെ തുടർന്നാണ് സോണിയ ചികിത്സ തേടിയത്.