India
സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
India

സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Web Desk
|
12 Jun 2022 9:32 AM GMT

ജൂൺ രണ്ടിനാണ് സോണിയ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചതായി വാർത്തകൾ പുറത്തുവന്നത്

ന്യൂഡൽഹി: കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡാനന്തര ചികിത്സയ്ക്കായാണ് ഗംഗാ റാം ആശുപത്രിയിലേക്ക് മാറ്റിയത്. സോണിയാ ഗാന്ധി നിരീക്ഷണത്തിൽ തുടരുകയാണെന്ന് പാർട്ടി വക്താവ് രൺദീപ് സുർജേവാല ട്വിറ്ററിലൂടെ അറിയിച്ചു.

ജൂൺ രണ്ടിനാണ് സോണിയ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചതായി വാർത്തകൾ പുറത്തുവന്നത്. ഇതിനു പിന്നാലെ അവർ സ്വയം നിരീക്ഷണത്തിലേക്ക് മാറുകയായിരുന്നു. നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാനിരിക്കെയായിരുന്നു സോണിയക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതേ കേസിൽ ഇഡിക്ക് മുന്നിൽ ഹാജരാകാൻ രാഹുൽ ഗാന്ധിയും കൂടുതൽ സമയം ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല സോണിയാ ഗാന്ധിയുടെ കോവിഡ് പരിശോധനാ ഫലത്തെക്കുറിച്ച് മാധ്യമങ്ങളോട് പറഞ്ഞത്. ജൂൺ എട്ടിന് സോണിയ ഗാന്ധി ഇ.ഡിക്കു മുന്നിൽ ഹാജരാകുമെന്ന് സുർജേവാല വ്യക്തമാക്കിയിരുന്നു. എന്നാൽ ഇ.ഡിക്കു മുന്നിൽ ഹാജരാവാൻ സോണിയയ്ക്ക് സാധിച്ചിരുന്നില്ല. ജൂൺ 23 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ സോണിയ ഗാന്ധിക്ക് പുതിയ സമൻസ് അയച്ചതായി ഉദ്യോഗസ്ഥർ വെള്ളിയാഴ്ച അറിയിച്ചിരുന്നു

Similar Posts