India
സോണിയയെ ഇന്നും ചോദ്യം ചെയ്യും; പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്
India

സോണിയയെ ഇന്നും ചോദ്യം ചെയ്യും; പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്

Web Desk
|
27 July 2022 12:57 AM GMT

രാവിലെ 11 മണിക്ക് ഇ.ഡി ആസ്ഥാനത്ത് ഹാജരാകാനാണ് നിർദേശം

ഡല്‍ഹി: നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയെ ഇ.ഡി ഇന്നും ചോദ്യം ചെയ്യും. രാവിലെ 11 മണിക്ക് ഇ.ഡി ആസ്ഥാനത്ത് ഹാജരാകാനാണ് നിർദേശം. ഇന്നലെ 7 മണിക്കൂറാണ് സോണിയ ഗാന്ധിയെ ചോദ്യം ചെയ്തത്. നാഷണൽ ഹെറാൾഡ് കേസിൽ കൂടുതൽ വിവരങ്ങൾ സോണിയ ഗാന്ധിയിൽ നിന്നും ചോദിച്ചറിയാൻ ഉണ്ടെന്നാണ് ഇ.ഡി നിലപാട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് വീണ്ടും ഹാജരാകാൻ നിർദേശം. 5 ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തിന് മുന്നിൽ സോണിയ ഗാന്ധി ഹാജരാകും.

ആരോഗ്യ സ്ഥിതി പരിഗണിച്ച് രണ്ട് ഡോക്ടർമാർ, ആംബുലൻസ് ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഇന്നും ഇ.ഡി ആസ്ഥാനത്ത് ഒരുക്കും. യങ് ഇന്ത്യ കമ്പനി എ ജെ എല്ലിന്‍റെ സ്വത്ത് ഏറ്റെടുത്തത് ചട്ടങ്ങൾ പാലിച്ചാണോ ? കൊൽക്കത്ത ആസ്ഥാനമായ കമ്പനിയിൽ നിന്ന് ഒരു കോടി വയ്പ എടുത്തത് രേഖകളിൽ മാത്രമാണോ തുടങ്ങിയ കാര്യങ്ങൾ ഇന്നലെ ചോദിച്ചറിഞ്ഞു. അതേസമയം ഇന്നും രാജ്യവ്യാപക പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം. എ.ഐ.സി.സി ആസ്ഥാനത്തിന് പുറമേ ഡൽഹിയുടെ വിവിധ ഭാഗങ്ങളിലും പ്രതിഷേധം ഉണ്ടാകും. പാർലമെന്‍റിലെ പ്രതിഷേധം ചർച്ച ചെയ്യാൻ രാവിലെ കോൺഗ്രസ് എം.പിമാർ യോഗം ചേരും.

Related Tags :
Similar Posts