India
Speakers motion of condemnation
India

'അടിയന്തരാവസ്ഥ ഇന്ത്യാ ചരിത്രത്തിലെ കറുത്ത അധ്യായം'; അപലപിച്ച് സ്പീക്കറുടെ പ്രമേയം

Web Desk
|
26 Jun 2024 9:51 AM GMT

അജണ്ടയിൽ ഉൾപ്പെടുത്താതെയാണ് സ്പീക്കർ പ്രമേയം അവതരിപ്പിച്ചത്

ന്യൂഡൽഹി: അടിയന്തരാവസ്ഥയെ അപലപിച്ച് സ്പീക്കർ ഓം ബിർള ലോക്സഭയിൽ പ്രമേയം അവതരിപ്പിച്ചു. കോൺ​ഗ്രസിനെയും ഇന്ദിരാ ​ഗാന്ധിയെയും പ്രമേയത്തിൽ വിമർശിച്ചു. അടിയന്തരാവസ്ഥ ഇന്ത്യാ ചരിത്രത്തിലെ കറുത്ത അധ്യായമാണെന്ന് ഓം ബിർല പ്രമേയത്തിൽ പറഞ്ഞു.

സ്പീക്കർ തെരഞ്ഞെടുപ്പും അദ്ദേഹത്തെ അനുമോദിച്ചുകൊണ്ടുള്ള സഭാ നേതാക്കളുടെ പ്രസംഗവുമായിരുന്നു ഇന്നത്തെ ലോക്സഭയുടെ പ്രധാന അജണ്ട. അജണ്ടയിൽ ഉൾപ്പെടുത്താതെയാണ് സ്പീക്കർ പ്രമേയം അവതരിപ്പിച്ചത്. നടപടിയിൽ കോൺ​ഗ്രസും ഇൻഡ്യാ മുന്നണിയും പ്രതിഷേധിച്ചു.

Related Tags :
Similar Posts