സെപ്റ്റംബർ 18 മുതൽ 22 വരെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് കേന്ദ്രം
|പ്രത്യേക സമ്മേളനത്തിന്റെ അജണ്ട എന്താണെന്ന കാര്യം വ്യക്തമല്ല.
ന്യൂഡൽഹി: പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ച് കേന്ദ്രസർക്കാർ. സെപ്റ്റംബർ 18 മുതൽ 22 വരെയാണ് സമ്മേളനം. പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. പ്രത്യേക സമ്മേളനത്തിന്റെ അജണ്ട എന്താണെന്ന കാര്യം വ്യക്തമല്ല.
Special Session of Parliament (13th Session of 17th Lok Sabha and 261st Session of Rajya Sabha) is being called from 18th to 22nd September having 5 sittings. Amid Amrit Kaal looking forward to have fruitful discussions and debate in Parliament.
— Pralhad Joshi (@JoshiPralhad) August 31, 2023
ಸಂಸತ್ತಿನ ವಿಶೇಷ ಅಧಿವೇಶನವನ್ನು… pic.twitter.com/k5J2PA1wv2
ഫലപ്രദമായ ചർച്ചകൾക്കായാണ് സമ്മേളനമെന്നാണ് മന്ത്രിയുടെ വിശദീകരണം. ഏതെങ്കിലും പ്രധാനപ്പെട്ട ബില്ലുകൾ സമ്മേളനത്തിൽ പാസാക്കുമോ എന്ന കാര്യത്തിൽ സൂചനയില്ല. പുതിയ പാർലമെന്റ് മന്ദിരത്തിന്റെയും പഴയ പാർലമെന്റ് മന്ദിരത്തിന്റെ ചിത്രങ്ങളും അദ്ദേഹം പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.
കഴിഞ്ഞ മാസമാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനം അവസാനിച്ചത്. അത് പഴയ പാർലമെന്റ് മന്ദിരത്തിലായിരുന്നു നടന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് രാഷ്ട്രീയ പാർട്ടികൾ ഒരുക്കം നടത്തുന്നതിനിടെയാണ് സർക്കാർ പ്രത്യേക സമ്മേളനം വിളിച്ചിരിക്കുന്നത്.