India
TM Krishna_Musician & MK Stalin_CM of Tamilnadu
India

'സംഗീതത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്': ടി. എം കൃഷ്ണയ്ക്ക് പിന്തുണയുമായി സ്റ്റാലിന്‍

Web Desk
|
23 March 2024 7:37 AM GMT

സംഗീതജ്ഞന്‍ ടി.എം കൃഷ്ണയ്ക്ക് മദ്രാസ് സംഗീത അക്കാദമി പുരസാകാരം നല്‍കുന്നതില്‍ ബി.ജെ.പിയും ചില സംഗീതജ്ഞരും പ്രതിഷേധം അറിയിച്ചിരുന്നു

ചെന്നൈ: മദ്രാസ് സംഗീത അക്കാദമി പുരസ്‌കാര വിവാദത്തില്‍ ടി.എം കൃഷ്ണയ്ക്ക് പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റലിന്‍. പെരിയാറിന്റെ ആശയങ്ങളുടെ പേരില്‍ കൃഷ്ണയെ എതിര്‍ക്കുന്നത് തെറ്റെന്ന് സ്റ്റാലിന്‍ പറഞ്ഞു.

'രാഷ്ട്രീയത്തില്‍ മതം കലര്‍ത്തിയത് പോലെ സംഗീതത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്, വെറുപ്പ് അകറ്റുകയും മനുഷ്യരെ ചേര്‍ത്തു നിര്‍ത്തുകയുമാണ് ആവശ്യം. പെരിയാറിന്റെ ആശയങ്ങളുടെ പേരില്‍ കൃഷ്ണയെ എതിര്‍ക്കുന്നത് തെറ്റ്, കൃഷണയ്ക്കും അക്കാദമിക്കും അഭിനന്ദനം' എന്നും സ്റ്റാലിന്‍ പറഞ്ഞു.

സംഗീതജ്ഞന്‍ ടി.എം കൃഷ്ണയ്ക്ക് മദ്രാസ് സംഗീത അക്കാദമി പുരസാകാരം നല്‍കുന്നതില്‍ ബി.ജെ.പിയും ചില സംഗീതജ്ഞരും പ്രതിഷേധം അറിയിച്ചിരുന്നു. സാമൂഹ്യ പരിഷ്‌കര്‍ത്താവ് പെരിയാറിനെ മഹത്വവത്കരിക്കുകയും ബ്രാഹ്മണരുടെ വംശഹത്യക്ക് ആഹ്വാനം ചെയ്യുകയും ചെയ്തുവെന്നാണ് ബി.ജെ.പിയുടെ വിമര്‍ശനം. കര്‍ണ്ണാടക സംഗീതത്തിലെ പ്രഗല്‍ഭരായ ത്യാഗരാജനേയും എം.എസ് സുബ്ബ ലക്ഷ്മിയേയും അപമാനിക്കുന്ന നിലപാടുകള്‍ കൃഷ്ണ സ്വീകരിച്ചുവെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. ഇങ്ങനെയൊരു വ്യക്തിയെ ആദരിക്കുന്നത് ധര്‍മ്മത്തിന് എതിരാകുമെന്നാണ് ബി.ജെ.പി വാദം.

പ്രതിഷേധ സൂചകമായി വരാനിരിക്കുന്ന അക്കാദമിയുടെ വാര്‍ഷിക സംഗീതോത്സവം ബഹിഷ്‌കരിക്കുമെന്ന് രഞ്ജിന്- ഗായത്രി സഹോദരിമാര്‍ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ തൃശൂര്‍ സഹോദരരായ ശ്രീകൃഷ്ണ മോഹന്‍- രാംകുമാര്‍, ഗായകന്‍ വിശാഖ ഹരി എന്നിവര്‍ രംഗത്തെത്തി. 2017 ല്‍ അക്കാദമിയുടെ സംഗീത കലാനിധി പുരസ്‌കാരം ലഭിച്ച ചിത്രവീണ രവികിണ്‍ പ്രതിഷേധ സൂചകമായി പുരസ്‌കാരം തിരികെ നല്‍കുമെന്ന് എക്‌സില്‍ അറിയിച്ചു.

അതേസമയം, കൃഷ്ണയ്ക്ക് പിന്തുണ അറിയിച്ചും ആളുകള്‍ രംഗത്തെത്തി.

Similar Posts