India
രാഷ്ട്രീയ നേതാക്കൾക്കെതിരായ അപകീർത്തിക്കേസുകൾ പിൻവലിച്ച് സ്റ്റാലിൻ
India

രാഷ്ട്രീയ നേതാക്കൾക്കെതിരായ അപകീർത്തിക്കേസുകൾ പിൻവലിച്ച് സ്റ്റാലിൻ

Web Desk
|
30 July 2021 4:31 PM GMT

2012നും 2021നുമിടയിൽ വിവിധ എഐഎഡിഎംകെ സർക്കാരുകൾ 130 രാഷ്ട്രീയ നേതാക്കൾക്കെതിരെ ചുമത്തിയ കേസുകളാണ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കൂട്ടത്തോടെ പിന്‍വലിച്ചത്

കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ വിവിധ എഐഎഡിഎംകെ സർക്കാരുകൾ വിവിധ രാഷ്ട്രീയ നേതാക്കൾക്കെതിരെ ചുമത്തിയ അപകീർത്തിക്കേസുകൾ കൂട്ടത്തോടെ പിൻവലിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. 130ഓളം രാഷ്ട്രീയ നേതാക്കൾക്കെതിരായ കേസുകളാണ് ഒഴിവാക്കിയത്.

2012നും 2021 ഫെബ്രുവരിക്കുമിടയിൽ രജിസ്റ്റർ ചെയ്ത കേസുകളിലാണ് സ്റ്റാലിന്റെ നടപടി. കേസുകളിൽ നടന്നുകൊണ്ടിരിക്കുന്ന നിയമനടപടികൾ നിർത്തിവയ്ക്കാനും അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്.

തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ ഇവികെഎസ് എളങ്കോവൻ, കോൺഗ്രസ് എംഎൽഎ വിജയധരണി, ദേശീയ മുർപോക്ക് ദ്രാവിഡ കഴകം(ഡിഎഡികെ) സ്ഥാപകൻ വിജയകാന്ത്, ട്രഷറർ പ്രേമലത വിജയകാന്ത് തുടങ്ങിയവർക്കെതിരായ അപകീർത്തിക്കേസുകളെല്ലാം ഒഴിവാക്കിയിട്ടുണ്ട്. എം കനിമൊഴി, ആർഎസ് ഭാരതി, എസ്ആർ പാർഥിബൻ, ദയാനിധി മാരൻ തുടങ്ങിയ പ്രമുഖ ഡിഎംകെ നേതാക്കൾക്കെതിരായ കേസുകളും പിൻവലിച്ചിട്ടുണ്ട്.

Related Tags :
Similar Posts