India
India
അകമ്പടി വാഹനങ്ങളുടെ എണ്ണം കുറക്കും; മുഖ്യമന്ത്രിക്ക് കടന്നുപോവാൻ മറ്റുവാഹനങ്ങൾ തടയില്ലെന്ന് സ്റ്റാലിൻ
|9 Oct 2021 2:51 PM GMT
സാധാരണനിലയിൽ ചുരുങ്ങിയത് 12 വാഹനങ്ങളെങ്കിലും മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലുണ്ടാവും. ഇത് ആറായി കുറക്കാനാണ് തീരുമാനം.
സുരക്ഷാ അകമ്പടി വാഹനങ്ങളുടെ എണ്ണം കുറക്കാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ തീരുമാനം. ചെന്നൈയിൽ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി എന്നിവരുമായി മുഖ്യമന്ത്രി നടത്തിയ കൂടിയാലോചനാ യോഗത്തിലാണ് തീരുമാനം.
സാധാരണനിലയിൽ ചുരുങ്ങിയത് 12 വാഹനങ്ങളെങ്കിലും മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലുണ്ടാവും. ഇത് ആറായി കുറക്കാനാണ് തീരുമാനം.
പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാവാത്ത നിലയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും കടന്നുപോവുന്നതുവരെ മറ്റു വാഹനങ്ങൾ തടഞ്ഞിടുന്ന പതിവും ഇനിയുണ്ടാവില്ല. യാത്രിക്കിടെ വാഹനം നിർത്തി റോഡരികിൽ കാത്തിരിക്കുന്ന സാധാരണക്കാരായ ജനങ്ങളോട് സംസാരിക്കുകയും അവരുടെ പരാതികൾ സ്വീകരിക്കുകയും ചെയ്യുന്നത് സ്റ്റാലിന്റെ പതിവാണ്.