ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ബി.ജെ.പിയെ പാഠം പഠിപ്പിക്കും: സെന്തില്‍ ബാലാജിയെ സന്ദര്‍ശിച്ച ശേഷം സ്റ്റാലിന്‍
|ചോദ്യം ചെയ്യലിൽ ഇഡി ഉദ്യോഗസ്ഥർ ബാലാജിയെ ബുദ്ധിമുട്ടിച്ചെന്നും അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടുവെന്നും സ്റ്റാലിൻ പ്രസ്താവനയിൽ പറഞ്ഞു
ചെന്നൈ: എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മന്ത്രി സെന്തിൽ ബാലാജിയെ കാണാൻ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ചെന്നൈയിലെ ഓമന്ദൂരാർ സർക്കാർ ആശുപത്രിയിലെത്തി. 2024ലെ പൊതു തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ബി.ജെ.പിയെ പാഠം പഠിപ്പിക്കുമെന്ന് സ്റ്റാലിന്‍ പറഞ്ഞു. ചോദ്യം ചെയ്യലിൽ ഇഡി ഉദ്യോഗസ്ഥർ ബാലാജിയെ ബുദ്ധിമുട്ടിച്ചെന്നും അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടുവെന്നും സ്റ്റാലിൻ പ്രസ്താവനയിൽ പറഞ്ഞു.
സെന്തിൽ ബാലാജി അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിച്ചു. എന്നിട്ടും ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തിയെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. തന്‍റെ മന്ത്രി ഉദ്യോഗസ്ഥരുമായി സഹകരിക്കുമ്പോൾ ഇത്രയും നീണ്ട അന്വേഷണത്തിന്‍റെ ആവശ്യമെന്തായിരുന്നുവെന്നും ഇഡി ഉദ്യോഗസ്ഥരുടെ മനുഷ്യത്വരഹിതമായ നടപടി എന്തിനായിരുന്നുവെന്നും അദ്ദേഹം ചോദിച്ചു. ''ഏതു കേസായാലും ബാലാജി അതിനെ നിയമപരമായി നേരിടും. ഞങ്ങൾ ഞങ്ങളുടെ രാഷ്ട്രീയ നിലപാടിൽ ഉറച്ചുനിൽക്കും. ഡിഎംകെ ദൃഢനിശ്ചയത്തോടെ കേസിനെ നിയമപരമായി നേരിടും.ബി.ജെ.പിയുടെ ഭീഷണിയിൽ ഡിഎംകെ പതറില്ല.ഇത്തരം അടിച്ചമർത്തലുകൾ ജനങ്ങൾ കാണുന്നുണ്ടെന്നും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തക്ക മറുപടി നൽകുമെന്നും'' സ്റ്റാലിൻ പറഞ്ഞു.
സെന്തിൽ ബാലാജിയുടെ ഭാര്യ എസ്. മെഗല ബുധനാഴ്ച മദ്രാസ് ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹരജി നൽകി. സെന്തിലിന്‍റെ അറസ്റ്റിനെക്കുറിച്ച് തനിക്ക് ഒരു വിവരവുമില്ലെന്ന് പറഞ്ഞു.2011 മുതൽ 15 വരെ ജയലളിത സർക്കാരിൽ ഗതാഗത മന്ത്രിയായിരിക്കെ നിയമനങ്ങൾക്കായി കോഴ വാങ്ങിയെന്നാണ് സെന്തിൽ ബാലാജിക്ക് എതിരെയുള്ള ആരോപണം. പണം നൽകിയിട്ടും ജോലി ലഭിച്ചില്ലെന്ന് കാണിച്ച് നാലുപേർ നൽകിയ പരാതിയിലാണ് ഇപ്പോഴത്തെ നടപടി.മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ്. വസതിയിൽ നിന്ന് ഇ.ഡി ഓഫീസിലേക്ക് കൊണ്ടുപോകും വഴി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ ആശുപത്രിയിലെത്തിച്ച സെന്തിൽ ബാലാജിക്ക് ഹൃദയശസ്ത്രക്രിയ വേണമെന്ന് ആശുപത്രി നിർദേശിച്ചു.സെന്തില്‍ നാടകം കളിക്കുകയാണെന്നാണ് ബി.ജെ.പിയുടെ ആരോപണം.
விசாரணைக்கு முழு ஒத்துழைப்பு தருகிறேன் என்று சொன்ன பிறகும் அமைச்சர் செந்தில் பாலாஜிக்கு நெஞ்சு வலி ஏற்படும் வகையில் சித்ரவதை கொடுத்த அமலாக்கத்துறையின் நோக்கம் என்ன?
— M.K.Stalin (@mkstalin) June 14, 2023
வழக்கிற்குத் தேவையான சட்ட நடைமுறைகளை மீறி மனிதநேயமற்ற முறையில் அமலாக்கத்துறை அதிகாரிகள் நடந்து கொண்டிருப்பது… pic.twitter.com/D2EIs5vvWN