ആരോഗ്യനില വഷളായി: സ്റ്റാൻ സ്വാമി വെന്റിലേറ്ററിൽ
|സ്റ്റാൻ സ്വാമിക്ക് ജാമ്യം നിഷേധിച്ച് കൊണ്ടുള്ള പ്രത്യേക കോടതി ഉത്തരവിനെ ചോദ്യം ചെയ്ത ഹരജി ബോംബെ ഹൈക്കോടതിയുടെ ജസ്റ്റിസുമാരായ എസ്.എസ് ഷിൻഡെ, എൻ. ജെ ജമാദർ അടങ്ങുന്ന ബെഞ്ച് ശനിയാഴ്ച ജൂലൈ ആറിലേക്ക് മാറ്റിയിരുന്നു.
ഭീമാ കൊറേഗാവ് - എൽഗർ പരിഷദ് കേസിൽ മാവോവാദി ബന്ധം ആരോപിച്ച് എന്‍ ഐഎ അറസ്റ്റ് ചെയ്ത ആദിവാസി അവകാശ പ്രവര്‍ത്തകനും വയോധികനായ ജെസ്യൂട്ട് വൈദികൻ ഫാദർ സ്റ്റാൻ സ്വാമിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു.
ബോംബെ ഹൈക്കോടതിയുടെ നിർദേശപ്രകാരം അദ്ദേഹം മെയ് മുപ്പത് മുതൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അദ്ദേഹം ഐ.സി.യുവിൽ തുടരുകയാണെന്ന് ജാമ്യാപേക്ഷ പരിഗണിക്കുന്ന ബോംബെ ഹൈക്കോടതിയെ അദ്ദേഹത്തിന്റെ അഭിഭാഷകൻ മിഹിർ ദേശായ് ശനിയാഴ്ച അറിയിച്ചിരുന്നു.
എന്നാൽ അർധരാത്രിയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. " അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയും അദ്ദേഹത്തിന്റെ ഓക്സിജൻ നില ഏറിയും കുറഞ്ഞും നിൽക്കുന്നതിനാൽ ശ്വസിക്കുന്നതിന് തടസം നേരിടുന്നുണ്ട്" ദേശായി പറഞ്ഞു. ദീർഘ കാലമായുള്ള കോവിഡാനന്തര പ്രയാസങ്ങളുടെ ഭാഗമാകാം ഇതെന്നും അദ്ദേഹം പറഞ്ഞു.
സ്റ്റാൻ സ്വാമിക്ക് ജാമ്യം നിഷേധിച്ച് കൊണ്ടുള്ള പ്രത്യേക കോടതി ഉത്തരവിനെ ചോദ്യം ചെയ്ത ഹരജി ബോംബെ ഹൈക്കോടതിയുടെ ജസ്റ്റിസുമാരായ എസ്.എസ് ഷിൻഡെ, എൻ. ജെ ജമാദർ അടങ്ങുന്ന ബെഞ്ച് ശനിയാഴ്ച ജൂലൈ ആറിലേക്ക് മാറ്റിയിരുന്നു.
2017 ഡിസംബര്‍ 31ന് പൂനെയിലെ ശനിവാര്‍വാഡ എല്‍ഗാര്‍ പരിഷദില്‍ നടന്ന സി.പി.ഐ മാവോയിസ്റ്റ് യോഗത്തിലാണ് രാജ്യത്ത് അസ്വസ്ഥത സൃഷ്ടിക്കാനുള്ള ഗൂഢാലോചന നടന്നതെന്ന് എന്‍.ഐ.എ കുറ്റപത്രത്തില്‍ പറയുന്നു. പൊതുപ്രവര്‍ത്തകനായ കബീര്‍ കാല മഞ്ച് നടത്തിയ വിദ്വേഷ പ്രസംഗമാണ് വിവിധ സമുദായങ്ങള്‍ തമ്മില്‍ ശത്രുത വളര്‍ത്തിയതെന്നും ഇത് 2018 ജനുവരി ഒന്നിന് ഭീമ കൊറേഗാവ് സംഘര്‍ഷത്തിന് ഇടയാക്കിയെന്നുമാണ് എന്‍.ഐ.എയുടെ ആരോപണം.
Father #StanSwamy battling on a ventilator. At 84 years, he's India's oldest political prisoner. Share widely pic.twitter.com/h4bywTgHrW
— Meena Kandasamy | மீனா கந்தசாமி (@meenakandasamy) July 4, 2021