![Staring without provocation: Husband surrenders to police after killing his wife,LATEST NEWSഒരു പ്രകോപനവുമില്ലാതെ തുറിച്ചു നോക്കി: ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് പൊലീസിൽ കീഴടങ്ങി Staring without provocation: Husband surrenders to police after killing his wife,LATEST NEWSഒരു പ്രകോപനവുമില്ലാതെ തുറിച്ചു നോക്കി: ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് പൊലീസിൽ കീഴടങ്ങി](https://www.mediaoneonline.com/h-upload/2024/06/16/1429828-crime-sen.webp)
പ്രകോപനവുമില്ലാതെ തുറിച്ച് നോക്കി: ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് പൊലീസിൽ കീഴടങ്ങി
![](/images/authorplaceholder.jpg?type=1&v=2)
കൊല നടന്നത് അഞ്ച് വയസ്സുള്ള മകളുടെ കൺമുന്നിൽ
മീററ്റ്: തന്നെ തുറിച്ച് നോക്കിയ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഉത്തർപ്രദേശിലെ ജഹാഗീരാബാദിൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. മഞ്ചു ദേവി എന്ന ഭാര്യയെ കൊലപ്പെടുത്തിയതിന് 32കാരനായ ഭർത്താവ് സച്ചിൻ വാത്മീകി റിമാൻഡിലായി.
കോർപ്പറേഷനിൽ കരാർ വ്യവസ്ഥയിൽ ശുചീകരണ തൊഴിലാളികളായി ജോലി ചെയ്യുകയായിരുന്നു ഇരുവരും. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഇവർക്കൊപ്പം അഞ്ച് വയസ്സുള്ള മകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. വീട്ടിലെ മറ്റു ജോലികൾ ചെയ്യുന്നതിനിടെ മഞ്ചു ഒരു പ്രകോപനവുമില്ലാതെ തുറിച്ചു നോക്കിയെന്നും ഇതിനെ തുടർന്ന് ദേഷ്യം വന്ന താൻ മഞ്ചുവിനെ കൊലപ്പെടുത്തുകയായിരുന്നു എന്നും പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ സച്ചിൻ പറഞ്ഞു.
കുറച്ച് കാലമായി തന്റെ ഭാര്യക്ക് ഇടയ്ക്കിടെ ഫോൺ കോൾ വരുമായിരുന്നു എന്നും അവിഹിത ബന്ധമുള്ളതായി സംശയമുണ്ടായിരുന്നതായും സച്ചിൻ പൊലീസിനോട് പറഞ്ഞു. അഞ്ച് വയസ്സുള്ള കുഞ്ഞിന്റെ മുമ്പിൽവെച്ചാണ് കൊല നടത്തിയതെന്നും സച്ചിൻ പറഞ്ഞു. ഈ കുട്ടിയെ കൂടാതെ ഇവർക്ക് മറ്റ് രണ്ട് പെൺമക്കൾ കൂടിയുണ്ട്. സംഭവ സമയം ഇവർ സ്കൂളിലായിരുന്നു. ഭാരതീയ ന്യായ സംഹിത പ്രകാരം കേസെടുത്ത സച്ചിനെ കോടതി റിമാൻഡ് ചെയ്തു.