മിസോറാമിൽ ക്വാറി ഇടിഞ്ഞ് എട്ട് തൊഴിലാളികൾ മരിച്ചു; കാണാതായ നാലുപേർക്കായി തിരച്ചിൽ തുടരുന്നു
|മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷമായിരിക്കും തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടത്തുകയെന്ന് ദേശീയ ദുരന്ത പ്രതികരണ സേനാംഗങ്ങൾ അറിയിച്ചു.
ഗുവാഹതി: മിസോറാമിൽ കരിങ്കൽ ക്വാറി ഇടിഞ്ഞ് ബിഹാർ സ്വദേശികളായ എട്ട് തൊഴിലാളികൾ മരിച്ചു. തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. ക്വാറിക്കുള്ളിൽ കുടുങ്ങിയ എട്ട് തൊഴിലാളികളുടെ മൃതദേഹങ്ങൾ ഇന്ന് രാവിലെയാണ് പുറത്തെടുത്തത്. നാല് തൊഴിലാളികൾ കൂടി ക്വാറിക്കുള്ള കുടുങ്ങിക്കിടക്കുന്നതായാണ് സുചന. ഇവർക്കായി തിരച്ചിൽ തുടരുകയാണ്.
അപകട സമയത്ത് 12-ഓളം തൊഴിലാളികളാണ് ജോലിയിലുണ്ടായിരുന്നത്. നാഹ്തിയൽ ജില്ലയിലെ മൗദറിലുള്ള സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ് തൊഴിലാളികൾ. ഉച്ചഭക്ഷണത്തിന് ശേഷം തിരികെ ജോലിക്ക് കയറിയ ഉടനെയായിരുന്നു അപകടം.
Shocking and disturbing video... Video shot when accident happened.Several laborers feared trapped after a stone quarry collapses in #Mizoram pic.twitter.com/AbqJHRrLOV
— DINESH SHARMA (@medineshsharma) November 14, 2022
അപകടം നടന്നയുടൻ പ്രദേശവാസികളും സന്നദ്ധ സംഘടനകളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങിയിരുന്നു. മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷമായിരിക്കും തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടത്തുകയെന്ന് ദേശീയ ദുരന്ത പ്രതികരണ സേനാംഗങ്ങൾ അറിയിച്ചു. കാണാതായവരെ കണ്ടെത്തുന്നതുവരെ തിരച്ചിൽ തുടരുമെന്നും സേന അറിയിച്ചു.