സുരക്ഷാ ഉദ്യോഗസ്ഥന്റെ മരണം; സുവേന്ദു അധികാരിക്ക് സമന്‍സ് അയച്ച് ബംഗാള്‍ പോലീസ്
|വെടിയുണ്ടയേറ്റ് മരിച്ച സുരക്ഷാ ഉദ്യോഗസ്ഥന്റെ മരണം ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് അന്വേഷണസംഘം പരിശോധിക്കുന്നു
സുരക്ഷാ ജീവനക്കാരന്റെ മരണവുമായി ബന്ധപ്പെട്ട് പശ്ചിമബംഗാള്‍ ബി.ജെ.പി നേതാവ് സുവേന്ദു അധികാരിക്ക് പോലീസിന്റെ സമൻസ്. മുഖ്യമന്ത്രി മമത ബാനർജിയുടെ വിശ്വസ്തനായിരുന്ന അധികാരി പിന്നീട് കൂറുമാറിയാണ് ബി.ജെ.പിയിലെത്തിയത്.
തിങ്കളാഴ്ച അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാവണമെന്ന് നോട്ടീസിൽ പറയുന്നു. വെടിയുണ്ടയേറ്റ നിലയിലായിരുന്നു സുരക്ഷാ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തിയത്. ഇയാളുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോയെന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.
തൃണമൂൽ കോൺഗ്രസ് എം.പി അഭിഷേക് ബാനർജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെയാണ് പശ്ചിമബംഗാൾ പൊലീസിന്റെ നീക്കം. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് ഇ.ഡി അഭിഷേക് ബാനർജിക്ക് നോട്ടീസ് നൽകിയത്. അഭിഷേക് ബാനർജിയുടെ ഭാര്യയും ഡയമണ്ട് ഹാർബർ എം.പിയുമായ രുജിറ ബാനർജിക്കും നോട്ടീസ് നൽകിയിട്ടുണ്ട്.