India
ചെങ്കോട്ട ഭീകരാക്രമണക്കേസ്: പ്രതിയുടെ വധശിക്ഷ സുപ്രിംകോടതി ശരിവെച്ചു
India

ചെങ്കോട്ട ഭീകരാക്രമണക്കേസ്: പ്രതിയുടെ വധശിക്ഷ സുപ്രിംകോടതി ശരിവെച്ചു

Web Desk
|
3 Nov 2022 6:28 AM GMT

2000 ഡിസംബർ 22ന് നടന്ന ചെങ്കോട്ട ആക്രമണത്തിൽ രണ്ട് സൈനികരടക്കം മൂന്നുപേരാണ് മരിച്ചത്.

ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണക്കേസിൽ പ്രതിയായ ലഷ്‌കറെ ത്വയ്ബ തീവ്രവാദി മുഹമ്മദ് ആരിഫിന്റെ വധശിക്ഷ സുപ്രിംകോടതി ശരിവെച്ചു. ആരിഫ് സമർപ്പിച്ച പുനഃപരിശോധനാ ഹരജി കോടതി തള്ളി.

''ഇലക്ട്രോണിക് തെളിവുകൾ പരിശോധിക്കണമെന്ന ഹരജിക്കാരന്റെ വാദം അംഗീകരിച്ചു. അദ്ദേഹം കുറ്റക്കാരനാണെന്ന് തെളിഞ്ഞിരിക്കുന്നു. ഈ കോടതിയുടെ വിധി ശരിവെക്കുകയും പുനഃപരിശോധനാ ഹരജി തള്ളുകയും ചെയ്യുന്നു''-ചീഫ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് ബെലാ എം ത്രിവേദ് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

2000 ഡിസംബർ 22ന് നടന്ന ചെങ്കോട്ട ആക്രമണത്തിൽ രണ്ട് സൈനികരടക്കം മൂന്നുപേരാണ് മരിച്ചത്. കേസ് പരിഗണിച്ച സെഷൻസ് കോടതിയാണ് ആരിഫിന് വധശിക്ഷ വിധിച്ചത്. പിന്നീട് ഡൽഹി ഹൈക്കോടതിയും 2011 ആഗസ്റ്റ് 10ന് സുപ്രിംകോടതിയും വധശിക്ഷ ശരിവെക്കുകയായിരുന്നു.

Similar Posts