India
India
'മന്ത്രിസഭയുടെ തീരുമാനത്തിന് അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടത്'; പഞ്ചാബ് ഗവർണർക്കെതിരെ സുപ്രിംകോടതി
|10 Nov 2023 10:55 AM GMT
നിയമനിർമ്മാണ സഭകളിൽ പ്രധാന അധികാരം സ്പീക്കർക്കാണെന്നും പഞ്ചാബ് നിയമസഭാ സമ്മേളനം ചേർന്നത് ചട്ടവിരുദ്ധമായല്ലെന്നും കോടതി വ്യക്തമാക്കി
ഡൽഹി: പഞ്ചാബ് ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രിംകോടതി. ബില്ലുകളിൽ ഗവർണർ തീരുമാനമെടുക്കണമെന്നും മന്ത്രിസഭയുടെ തീരുമാനത്തിന് അനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടതെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി.
ഗവർണർക്കെതിരെ പഞ്ചാബ് സർക്കാർ നൽകിയ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ വിമർശനം. രണ്ട് മാസം മുൻപ് പഞ്ചാബ് സർക്കാർ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചിരുന്നു. ഇത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അന്ന് പാസാക്കിയ ബില്ലുകളിൽ ഗവർണർ ഒപ്പിട്ടിരുന്നില്ല. ഇതിനെ തുടർന്ന് പഞ്ചാബ് സർക്കാർ സുപ്രിം കോടതിയെ സമീപിക്കുകയായിരുന്നു.
ബില്ലുകളിൽ ഗവർണർ ഉടനടി തീരുമാനമെടുക്കണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. നിയമനിർമ്മാണ സഭകളിൽ പ്രധാന അധികാരം സ്പീക്കർക്കാണെന്നും പഞ്ചാബ് നിയമസഭാ സമ്മേളനം ചേർന്നത് ചട്ടവിരുദ്ധമായല്ലെന്നും കോടതി വ്യക്തമാക്കി.