India
India
ജൂൺ 15നകം ദേശീയ ആസ്ഥാനം ഒഴിയണമെന്ന് ആം ആദ്മി പാർട്ടിയോട് സുപ്രിംകോടതി
|4 March 2024 12:00 PM GMT
കൈയ്യേറ്റ ഭൂമിയിലാണ് പാർട്ടി ഓഫീസെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു.
ഡൽഹി: ആം ആദ്മി പാർട്ടിയുടെ ദേശീയ ആസ്ഥാനം ഒഴിയാൻ സുപ്രിംകോടതിയുടെ നിർദേശം. ജൂൺ 15നകം ഡൽഹിയിലെ ഓഫീസ് ഒഴിയണമെന്നാണ് കോടതി നിർദേശം. കൈയ്യേറ്റ ഭൂമിയിലാണ് പാർട്ടി ഓഫീസെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
ജില്ലാ കോടതി വിപുലീകരണത്തിനായി ഡൽഹി ഹൈക്കോടതിക്ക് അനുവദിച്ച സ്ഥലത്താണ് എ.എ.പി ഓഫീസ് നിർമിച്ചതെന്നായിരുന്നു കണ്ടെത്തൽ. ജൂൺ 15നകം ഓഫീസ് ഒഴിയണമെന്നും പുതിയ ഓഫീസിനായുള്ള ഭൂമിക്കായി ലാൻഡ് ആൻഡ് ഡെവലപ്‌മെൻ്റ് ഓഫീസിനെ സമീപിക്കണമെന്നും സുപ്രിംകോടതി പറഞ്ഞു. നാലാഴ്ചക്കുള്ളിൽ പാർട്ടിയുടെ അപേക്ഷ പരിഗണിക്കണമെന്നും നിശ്ചിത സമയത്തിനകം തീരുമാനം അറിയിക്കാനും വകുപ്പിന് കോടതി നിർദേശം നൽകിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.