India
BREAKING,Manish Sisodia,Manish Sisodia granted bail,by Supreme Court in ED and CBI cases,breaking news malayalam,മനീഷ് സിസോദിയ,ജാമ്യം,ഡല്‍ഹി മദ്യനയ അഴിമതിക്കേസ്
India

ഡൽഹി മദ്യനയ അഴിമതിക്കേസ്; മനീഷ് സിസോദിയക്ക് ജാമ്യം

Web Desk
|
9 Aug 2024 5:34 AM GMT

16 മാസത്തിന് ശേഷമാണ് സിസോദിയക്ക് ജാമ്യം അനുവദിക്കുന്നത്

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് ജാമ്യം. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സിബിഐയും എടുത്ത കേസിലെ ജാമ്യാപേക്ഷയിലാണ് സുപ്രിംകോടതി വിധി. പാസ്പോർട്ട് ഹാജരാക്കണം , എല്ലാം തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാക്കണം , സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.

ജസ്റ്റിസ് ബി.ആർ ഗവായിയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. 16 മാസത്തിന് ശേഷമാണ് സിസോദിയക്ക് ജാമ്യം അനുവദിക്കുന്നത്.


Similar Posts