India
മണിപ്പൂരില്‍ നഗ്നരാക്കി നടത്തപ്പെട്ട യുവതികൾ നൽകിയ ഹരജിയിൽ സുപ്രിംകോടതി ഉത്തരവ് ഇന്ന്
India

മണിപ്പൂരില്‍ നഗ്നരാക്കി നടത്തപ്പെട്ട യുവതികൾ നൽകിയ ഹരജിയിൽ സുപ്രിംകോടതി ഉത്തരവ് ഇന്ന്

Web Desk
|
25 Aug 2023 1:05 AM GMT

സർക്കാർ നിർദേശങ്ങൾ കൂടി പരിശോധിച്ചയിരിക്കും കോടതി ഉത്തരവ്

ഇംഫാല്‍: മണിപ്പൂർ സംഘർഷത്തിനിടെ നഗ്നരാക്കി നടത്തി ലൈംഗികാതിക്രമത്തിനിരയായ രണ്ട് കുകി യുവതികൾ നൽകിയ ഹരജിയില്‍ സുപ്രിംകോടതിയുടെ നിർണായക ഉത്തരവ് ഇന്ന്. ഇരകളുടെ ആവശ്യപ്രകാരം കോടതി നിയോഗിച്ച ജസ്റ്റിസ് ഗീതാ മിത്തൽ അധ്യക്ഷയായ സമിതി മണിപ്പൂർ സന്ദർശിച്ച് മൂന്ന് റിപ്പോർട്ടുകൾ കോടതിയിൽ സമർപ്പിച്ചത്.

ഈ റിപ്പോർട്ട്‌ പരിശോധിച്ച് സംസ്ഥാന- കേന്ദ്രസർക്കാരുകളോട് മറുപടി നൽകാൻ കോടതി നിർദേശം നൽകിയിരുന്നു. സർക്കാർ നിർദേശങ്ങൾ കൂടി പരിശോധിച്ചായിരിക്കും കോടതി ഉത്തരവ്. ആധാർ കാർഡ് ഉൾപ്പെടെയുള്ള നഷ്ടമായ രേഖകൾ നൽകൽ, ഇരകൾക്കുള്ള നഷ്ടപരിഹാരത്തുക തുടങ്ങിയ വിഷയങ്ങളിൽ മൂന്ന് റിപ്പോർട്ടുകളാണ് സമർപ്പിച്ചത്. നഷ്ടപരിഹാരം ഉയർത്തണമെന്നും വീടുകൾ നഷ്ടമായ നിരവധി പേർക്ക് രേഖകൾ നഷ്ടമായെന്നും റിപ്പോർട്ടിൽ പറയുന്നു.

കൂടാതെ സമിതിയുടെ പ്രവർത്തനത്തിനായുള്ള അടിസ്ഥാന സൗകര്യം സംബന്ധിച്ചും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. സംഘർഷവുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണ മേൽനോട്ടത്തിനും ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്കുമാണ് ജസ്റ്റിസ് ഗീത മിത്തൽ അധ്യക്ഷയായ സമിതിക്ക് സുപ്രിംകോടതി രൂപം നൽകിയത്. അതേസമയം, സി.ബി.ഐ അന്വേഷണം മണിപ്പൂരിൽ തുടരുകയാണ്.

Similar Posts