India
India
വേനല്‍ക്കാലത്ത് കറുത്ത കോട്ടില്‍ നിന്ന് മോചനം വേണം; സുപ്രീംകോടതിയില്‍ അഭിഭാഷകന്റെ ഹരജി
|30 Aug 2021 4:25 PM GMT
വേനല്‍ക്കാലത്ത് ഈ കറുത്ത കോട്ടും ധരിച്ച് ഒരു കോടതിയില്‍ നിന്ന് മറ്റൊരു കോടതിയിലേക്ക് പാഞ്ഞുനടക്കാന്‍ ബുദ്ധിമുട്ടാണെന്നും അഭിഭാഷകനായ ത്രിപാഠി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
കടുത്ത വേനല്‍ക്കാലങ്ങളില്‍ അഭിഭാഷകര്‍ക്ക് കറുത്ത കോട്ടില്‍ നിന്ന് മോചനം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി. വേനല്‍ക്കാലങ്ങളില്‍ അഭിഭാഷകരുടെ കറുത്ത ഗൗണും കോട്ടും ഒഴിവാക്കാന്‍ സംസ്ഥാന ബാര്‍ കൗണ്‍സിലുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ് ഹരജിക്കാരനായ ശൈലേന്ദ്ര ത്രിപാഠിയുടെ ആവശ്യം.
വേനല്‍ക്കാലത്ത് ഈ കറുത്ത കോട്ടും ധരിച്ച് ഒരു കോടതിയില്‍ നിന്ന് മറ്റൊരു കോടതിയിലേക്ക് പാഞ്ഞുനടക്കാന്‍ ബുദ്ധിമുട്ടാണെന്നും അഭിഭാഷകനായ ത്രിപാഠി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
1961ലെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിയമം അനുസരിച്ച് അഭിഭാഷകരുടെ വേഷം കറുത്ത കോട്ടും വെളുത്ത ഷര്‍ട്ടും വെളുത്ത നെക് ബാന്‍ഡും എന്നാണ്. സുപ്രീംകോടതിയിലോ ഹൈക്കോടതിയിലോ ഹാജരാവുമ്പോള്‍ കറുത്ത ഗൗണും നിര്‍ബന്ധമാണ്.