India
ജാമ്യവ്യവസ്ഥയിൽ സിദ്ദീഖ് കാപ്പന് ഇളവ് നൽകി സുപ്രിംകോടതി
India

ജാമ്യവ്യവസ്ഥയിൽ സിദ്ദീഖ് കാപ്പന് ഇളവ് നൽകി സുപ്രിംകോടതി

Web Desk
|
4 Nov 2024 7:09 AM GMT

ഹാത്രസിൽ ദലിത് യുവതി കൂട്ട ബലാത്സംഗത്തിനിരയായ കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിനെയാണ് യുപി പൊലീസ് കാപ്പനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുന്നത്

ന്യൂഡൽഹി: യുപി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ ജാമ്യവ്യവസ്ഥയിൽ ഇളവ് നൽകി സുപ്രിംകോടതി. 2022 സെപ്റ്റംബറിലാണ് സുപ്രിം കോടതി ജാമ്യം അനുവദിച്ചത്. എല്ലാ തിങ്കളാഴ്ചയും മലപ്പുറം വേങ്ങര പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യ​ണമെന്ന വ്യവസ്ഥയാണ് ഇളവ് ചെയ്തത്. സിദ്ദിഖ് കാപ്പൻ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് സുപ്രീം കോടതി ഇളവ് അനുവദിച്ചത്. ജസ്റ്റിസ് പി.എസ് നരസിംഹയുടെ ബെഞ്ചിന്റേതാണ് നടപടി.

ജാമ്യവ്യവസ്ഥയിൽ ഇളവും പിടിച്ചെടുത്ത രേഖകളും വിട്ടുനൽകണമെന്നാവശ്യപ്പെട്ടാണ് സിദ്ദിഖ് കാപ്പൻ സുപ്രീംകോടതിയെ സമീപിച്ചത്. സിദ്ദിഖ് കാപ്പന്റെ മൊബൈൽ ഫോൺ വിട്ട് നൽകാനാവില്ലെന്ന് യുപി പൊലീസ് വ്യക്തമാക്കി.

2020 ഒക്ടോബറിൽ ഹാത്രസിൽ ദലിത് യുവതി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിനെയാണ് യുപി പൊലീസ് കാപ്പനെയും ഒപ്പമുള്ളവരെയും അറസ്റ്റ് ചെയ്യുന്നത്.

കാപ്പന്റെ നേതൃത്വത്തിൽ വർഗീയ കലാപം ഉണ്ടാക്കാനും സാമൂഹിക സൗഹാർദ്ദം തകർക്കാനും ശ്രമിച്ചെന്നാരോപിച്ച് പൊലീസ് യുഎപിഎ പ്രകാരം കേസെടുക്കുകയും ജയിലിലടക്കുകയുമായിരുന്നു. നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് 2022 സെപ്റ്റംബറിലാണ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. യുഎപിഎ കേസിൽ കീഴ്ക്കോടതികളും അലഹബാദ് ഹൈക്കോടതിയും അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചിരുന്നു.

Similar Posts