India
Union government opposes criminalization of spousal rape; Affidavit filed in Supreme Court,latest news malayalam.ഭർതൃ ബലാത്സംഗം ക്രിമിനൽ കുറ്റമാക്കുന്നതിനെ എതിർത്ത് കേന്ദ്രസർക്കാർ; സുപ്രിംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു
India

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നത് കുറ്റകരമല്ലെന്ന വിധി റദ്ദാക്കി

Web Desk
|
23 Sep 2024 6:02 AM GMT

ദൃശ്യങ്ങള്‍ സൂക്ഷിക്കുന്നതും കുറ്റകരമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് വ്യക്തമാക്കി

ഡല്‍ഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നത് കുറ്റകരമല്ലെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധി സുപ്രിംകോടതി റദ്ദാക്കി. ഹൈക്കോടതിയുടെ വിധിയില്‍ വലിയ പിഴവുണ്ടെന്നും, ചൈല്‍ഡ് പോണോഗ്രഫി എന്ന വാക്ക് ഹൈക്കോടതികൾ ഉപയോഗിക്കരുതെന്നും നിർദേശം. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റെതാണ് വിധി.

കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ കാണുന്നത് പോക്സോ നിയമത്തിന്‍റെ പരിധിയിൽ വരില്ലെന്ന മദ്രാസ് ഹൈക്കോടതിയുടെ വിധിക്കെതിരെയാണ് സുപ്രിം കോടതിയുടെ നിർണായക ഉത്തരവ്. 28 കാരനായ എസ്.ഹരീഷിനെതിരായ ക്രിമിനൽ കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ജനുവരിയിലെ മദ്രാസ് ഹൈക്കോടതി വിധി ചോദ്യം ചെയ്ത് ജസ്റ്റ് റൈറ്റ്‌സ് ഫോര്‍ ചില്‍ഡ്രന്‍ എന്ന സംഘടന സമർപ്പിച്ച ഹരജിയിലാണ് സുപ്രിം കോടതിയുടെ വിധി.

വീഡിയോ ഡൗണ്‍ലോഡ് ചെയ്യുന്നതോ ഫോണിൽ സൂക്ഷിക്കുന്നതോ കുറ്റകരമാകുന്നില്ലെന്ന ഹൈക്കോടതിയുടെ വിധിയിൽ പിഴവ് സംഭവിച്ചെന്നും സുപ്രിം കോടതി അടിവരയിടുന്നു . ഡൗണ്‍ലോഡ് ചെയ്യുന്നതിന് ദുരുദ്ദേശമുണ്ടോയെന്ന് വിചാരണ കോടതി വീണ്ടും പരിശോധിച്ച് തീരുമാനമെടുക്കണം. ചൈല്‍ഡ് പോണോഗ്രഫി,ലൈംഗിക ചൂഷണം എന്നിവയില്‍ പുതിയ നിര്‍വചനം വേണമെന്നും പോക്‌സോ നിയമത്തില്‍ പാര്‍ലമെന്‍റ് ഭേദഗതി വരുത്തണമെന്നും സുപ്രിം കോടതി നിർദേശിച്ചു.

കുട്ടികള്‍ ഉള്‍പ്പെടുന്ന അശ്ലീല ചിത്രങ്ങളോ വീഡിയോകളോ ആകസ്മികമായി ഡൗണ്‍ലോഡ് ചെയ്യുന്നത് കുറ്റകരമല്ലെന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിധി.ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമപ്രകാരം ഇത്തരത്തില്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് കുറ്റകരമായി വ്യാഖ്യാനിക്കാന്‍ കഴിയില്ല. പോക്‌സോ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.

പോക്സോ നിയമം സെക്ഷന്‍ 15(2), ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ടിലെ സെക്ഷന്‍ 67 ബി (ബി) എന്നിവ പ്രകാരമുള്ള കുറ്റമാണ് ഹര്‍ജിക്കാരന് മേല്‍ ആരോപിക്കപ്പെട്ടത്. ടെലിഗ്രാമില്‍ നിന്ന് ഇത്തരം അശ്ലീല ചിത്രങ്ങള്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിച്ചുവെച്ചു എന്നതായിരുന്നു ഹരജിക്കാരനെതിരെയുള്ള ആരോപണം.

Similar Posts