India
The Supreme Court rejected the Kerala state governments plea against the anticipatory bail of Marunadan Malayali editor Shajan Skaria, Shajan Skaria case, Supreme court,
India

ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യം: സംസ്ഥാന സർക്കാരിന്റെ ഹരജി സുപ്രിംകോടതി തള്ളി

Web Desk
|
3 Nov 2023 7:04 AM GMT

മതസ്പർധാ കേസിലെ മൂൻകൂർ ജാമ്യം റദ്ദാക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം

ന്യൂഡൽഹി: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയയുടെ മുൻകൂർ ജാമ്യത്തിനെതിരായ ഹരജി സുപ്രിംകോടതി തള്ളി. ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹരജിയിലാണു കോടതിയുടെ ഉത്തരവ്. നിലമ്പൂർ പൊലീസ് എടുത്ത കേസിൽ മുൻകൂർ ഷാജന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നായിരുന്നു സർക്കാർ ആവശ്യം.

നിലമ്പൂർ നഗരസഭ സ്റ്റാൻഡിങ് കൗൺസിൽ അംഗം സ്‌കറിയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നിലമ്പൂർ പൊലീസ് ഷാജനെതിരെ കേസെടുത്തത്. മതസ്പർധ വളർത്താൻ ശ്രമിച്ചുവെന്ന കുറ്റം ചുമത്തിയായിരുന്നു കേസ്. കഴിഞ്ഞ ഓഗസ്റ്റിൽ കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രിംകോടതിയെ സമീപിച്ചത്.

വിവാദ വാർത്തയുടെ ഉറവിടം കണ്ടെത്താനായി പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യേണ്ടതുണ്ടെന്നായിരുന്നു സർക്കാർ ആവശ്യം. ഇതിനായി മുൻകൂർ ജാമ്യം റദ്ദാക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടെങ്കിലും സുപ്രിംകോടതി അംഗീകരിച്ചില്ല. സംസ്ഥാന സർക്കാരിന്റെ വിധി ശരിവച്ചായിരുന്നു കോടതിയുടെ നടപടി.

Summary: The Supreme Court rejected the Kerala state government's plea against the anticipatory bail of Marunadan Malayali editor Shajan Skaria.

Similar Posts