മദ്യനയ അഴിമതിക്കേസ്; കെജ്രിവാളിന്റെ അപ്പീല്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും
|സി.ബി.ഐ കസ്റ്റഡില്‍ വിട്ട ബി.ആര്.എസ് നേതാവ് കെ.കവിതയെ ഇന്ന് കോടതിയില്‍ ഹാജരാക്കും
ഡല്‍ഹി: ഇ.ഡി അറസ്റ്റ് ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ കെജ്രിവാള് നല്കിയ അപ്പീല്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. മദ്യനയ അഴിമതി കേസില്‍ കെജ്രിവാളിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നുവെന്നായിരുന്നു ഇ.ഡിയുടെ ആരോപണം. അറസ്റ്റും റിമാന്‍ഡും നിയമവിരുദ്ധമെന്ന് പറയാനാവില്ലെന്ന് വ്യക്തമാക്കിയ ഡല്‍ഹി ഹൈക്കോടതി കെജ്രിവാള് മുന്നോട്ടുവെച്ച വാദങ്ങള്‍ പൂര്‍ണമായും തള്ളുകയായിരുന്നു.
കെജ്രിവാള് ഗൂഢാലോചന നടത്തിയതിന് തെളിവുണ്ടെന്നും ജസ്റ്റിസ് സ്വര്‍ണ കാന്ത് മിശ്ര അധ്യക്ഷനായ ബെഞ്ച് നീരീക്ഷിച്ചു. ഇതിനെതിരെയാണ് കെജ്രിവാള് സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക.
അതേസമയം സി.ബി.ഐ കസ്റ്റഡിയില്‍ ഉള്ള കെകവിതയെ ഇന്ന് ഡല്‍ഹി റൗസ് കോടതിയില്‍ ഹാജരാക്കും. കവിതക്കെതിരെ തെളിവുണ്ടെന്ന് സിബിഐ ചൂണ്ടിക്കാട്ടിയതോടെ മൂന്നു ദിവസത്തെ കസ്റ്റഡിയില്‍ വിടുകയായിരുന്നു. മദ്യ വ്യാപാരിയില്‍ നിന്നും 25 കോടി കെ കവിത കൈപ്പറ്റിയതിന് തെളിവുണ്ടെന്നാണ് ജാമ്യ അപേക്ഷയില്‍ സി.ബി.ഐ മുന്നോട്ടുവച്ചത്. കേജരിവാളിനെതിരെയും സിബിഐ ജാമ്യ അപേക്ഷയില്‍ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു.