India
ഒരു രാജ്യം ഒരു റേഷന്‍ ജൂലൈയോടെ നടപ്പാക്കണമെന്ന് സുപ്രീംകോടതി
India

'ഒരു രാജ്യം ഒരു റേഷന്‍' ജൂലൈയോടെ നടപ്പാക്കണമെന്ന് സുപ്രീംകോടതി

Web Desk
|
29 Jun 2021 6:32 AM GMT

രാജ്യത്തെ അസംഘടിത തൊഴിലാളികൾക്കായി രജിസ്‌ട്രേഷൻ പോർട്ടൽ തയാറാക്കണമെന്നും സുപ്രീംകോടതി

കോവിഡ് കാലത്തെ അതിഥി തൊഴിലാളികളുടെ ദുരിതം പരിഹരിക്കാൻ നിർദേശങ്ങളുമായി സുപ്രീംകോടതി. അഭയാർഥി തൊഴിലാളികൾക്കായുള്ള ' ഒരു രാജ്യം ഒരു റേഷൻ' പദ്ധതി' ജൂലൈയോടെ നടപ്പാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് സുപ്രീംകോടതിയുടെ നിർദേശം. രാജ്യത്ത് എവിടെയുമുള്ള തൊഴിലാളികള്‍ക്ക് റേഷന്‍ ലഭിക്കുന്ന സംവിധാനം ഒരുക്കണമെന്ന് കോടതി നിര്‍ദേശം നല്‍കി.

കോവി‍ഡ് മഹാമാരി അവസാനിക്കും വരെ അഭയാർ‌ഥികൾക്ക് ഭക്ഷണ പ്രതിസന്ധിയില്ലാതിരിക്കാൻ സമൂഹ അടുക്കളകൾ തുടരാനും കോടതി ആവശ്യപ്പെട്ടു. ജസ്റ്റിസ് അശോക് ഭൂഷൺ, എം.ആർ ഷാ എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതായിരുന്നു വിധി.

സംസ്ഥാനങ്ങൾക്ക് അധിക ഭക്ഷ്യധാന്യങ്ങൾ അനുവദിക്കണം. രാജ്യത്തെ അസംഘടിത തൊഴിലാളികൾക്കായി രജിസ്‌ട്രേഷൻ പോർട്ടൽ തയാറാക്കണം. രജിസ്‌ട്രേഷൻ നടപടികൾ ജൂലൈ 31ന് മുൻപ് ആരംഭിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. തൊഴിലാളികൾക്കായുള്ള റേഷന് വേണ്ടി സംസ്ഥാനങ്ങൾ ആവശ്യപ്പെടുന്ന ഭക്ഷ്യ ധാന്യങ്ങൾ വിതരണം ചെയ്യാൻ നടപടി സ്വീകരിക്കണമെന്നും കേന്ദ്രസർക്കാരിനോട് കോടതി നിർദേശിച്ചു.

Similar Posts