'ആരായിരിക്കും പിന്നണിയിലെ ആ അജ്ഞാതൻ?'; വിജേഷ് പിള്ളയ്‌ക്കെതിരെ കർണാടക പൊലീസ് കേസെടുത്തെന്ന് സ്വപ്ന
|വിജേഷിനൊപ്പം മറ്റൊരാൾ താമസിച്ചിരുന്നെന്ന് ഹോട്ടൽ അധികൃതർ മൊഴി നൽകിയതായി സ്വപ്ന സുരേഷ്
വിജേഷ് പിള്ളയ്‌ക്കെതിരായ പരാതിയിൽ കർണാടക പൊലീസ് നടപടി തുടങ്ങിയെന്ന് സ്വർണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ്. കൃഷ്ണരാജപുരം പൊലീസ് കേസെടുത്ത് തന്റെ മൊഴി രേഖപ്പെടുത്തി. വിജേഷുമായി കൂടിക്കാഴ്ച നടത്തിയ ഹോട്ടലിൽ കൊണ്ടുപോയി തെളിവെടുത്തുവെന്നും സ്വപ്‌ന സുരേഷ് ഫേസ്ബുക്കിൽ കുറിച്ചു.
വിജേഷിനൊപ്പം മറ്റൊരാൾ താമസിച്ചിരുന്നെന്ന് ഹോട്ടൽ അധികൃതർ മൊഴി നൽകിയതായും സ്വപ്‌ന വെളിപ്പെടുത്തിയിട്ടുണ്ട്. ആരായിരിക്കും പിന്നണിയിൽ ഉള്ള ആ അജ്ഞാതൻ എന്ന ചോദ്യത്തോടെയാണ് സ്വപ്‌ന കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. ശനിയാഴ്ച ബെംഗളൂരുവിലെ കൃഷ്ണരാജപുരം പൊലീസ് സ്‌റ്റേഷനിൽ ഹാജരാവാൻ പോലീസ് സ്വപ്നയോട് ആവശ്യപ്പെട്ടിരുന്നു.
സ്വർണ്ണക്കടത്തു കേസ് ഒത്തുതീർപ്പാക്കാൻ 30 കോടി വാഗ്ദാനം ചെയ്തെന്നും തനിക്ക് വധഭീഷണിയുൾപ്പെടെ ഉണ്ടായെന്നും സ്വപ്‌ന സുരേഷ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അയച്ചയാളാണെന്ന് പറഞ്ഞാണ് കണ്ണൂർ സ്വദേശിയായ വിജേഷ് പിള്ള തന്നെ സമീപിച്ചതെന്നായിരുന്നു സ്വപ്‌നയുടെ ആരോപണം. ഒത്തുതീർപ്പ് സംഭാഷണത്തിന്റെ വിവരമുൾപ്പെടെ കർണാടക ആഭ്യന്തരമന്ത്രിക്കും ഡി.ജി.പിക്കും ഇ.ഡിക്കും പരാതി കൊടുത്തുവെന്നും സ്വപ്ന ഫെയ്സ്ബുക്ക് ലൈവിലൂടെ പറഞ്ഞിരുന്നു.
സ്വപ്ന സുരേഷിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
Action is on......
Karnataka police has swung in to action in my complaint.
They have registered a crime against Vijesh Pillai, recorded my statement, took me to the hotel where Vijesh Pillai stayed and the meeting took place and collected evidence.
The hotel management informed the Karnataka police that Vijesh Pillai stayed in the hotel with another person.
Who's that anonymous person who remained in the background.
എന്റെ പരാതിയിൽ കർണാടക പോലീസ് ധൃത നടപടികൾ ആരംഭിച്ചു.
കർണാടക പോലീസ് വിജേഷ് പിള്ളക്കെതിരെ ക്രൈം രജിസ്റ്റർ ചെയ്ത് എന്റെ മൊഴി രേഖപ്പെടുത്തി വിജേഷ് പിള്ള താമസിച്ചു എനിക്ക് ഓഫർ തന്ന ഹോട്ടലിൽ കൊണ്ടുപോയി തെളിവും ശേഖരിച്ചു.
വിജേഷ് പിള്ളയോടൊപ്പം മറ്റൊരാളും താമസിച്ചിരുന്നു എന്ന് ഹോട്ടൽ മാനേജ്മെന്റ് പോലീസിനെ അറിയിച്ചു.
ആരായിരിക്കും പിന്നണിയിൽ ഉള്ള ആ അജ്ഞാതൻ.