India
India
സ്വിഗിയിൽ നിന്ന് മുൻ ജീവനക്കാരൻ അടിച്ചുമാറ്റിയത് കോടികൾ; ഞെട്ടി കമ്പനി അധികൃതർ
|9 Sep 2024 4:35 AM GMT
കമ്പനി തന്നെയാണ് കോടികളുടെ തട്ടിപ്പിന്റെ വിവരം പുറത്തുവിട്ടത്
ബംഗളുരു: ഓൺലൈൻ ഭക്ഷണവിതരണ കമ്പനിയായ സ്വിഗിയിൽ മുൻ ജീവനക്കാരൻ നടത്തിയ കോടികളുടെ തട്ടിപ്പ് പുറത്തുവിട്ട് കമ്പനി. മുൻ ജൂനിയർ ജീവനക്കാരൻ നടത്തിയ 33 കോടിരൂപയുടെ തട്ടിപ്പിന്റെ കണക്കുകളും വിവരങ്ങളും കമ്പനി തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്.
തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാൻ സ്വകാര്യ അന്വേഷണ സംഘത്തെ നിയമിച്ചതിനൊപ്പം പൊലീസിലും പരാതി നൽകിയിട്ടുണ്ട്. തട്ടിപ്പ് നടത്തിയയാളുടെ പേരടക്കം മറ്റ് വിവരങ്ങളൊന്നും കമ്പനി അധികൃതർ പുറത്തുവിട്ടിട്ടില്ല.
കമ്പനിയുടെ 2023-24 സാമ്പത്തിക വർഷത്തെ വാർഷിക റിപ്പോർട്ടിലാണ് കോടികളുടെ തട്ടിപ്പ് നടന്നതിന്റെ വിശദാംശങ്ങൾ ഉള്ളത്. ക്രമക്കേട് പുറത്തുവന്നതിന് പിന്നാലെ കമ്പനിയുടെ കോർപ്പറേറ്റ് ഭരണ സംവിധാനത്തെ പറ്റിയുള്ള ചർച്ചകൾ സജീവമാണ്. ശരാശരി 14.3 മില്യൺ ഉപയോക്താക്കളാണ് പ്രതിമാസം സ്വിഗ്ഗിക്കുള്ളത്.