India
ഇന്ത്യ - പാക് മത്സരം രാജ്യതാത്പര്യത്തിന് എതിരെന്ന് ബാബ രാംദേവ്
India

ഇന്ത്യ - പാക് മത്സരം രാജ്യതാത്പര്യത്തിന് എതിരെന്ന് ബാബ രാംദേവ്

Web Desk
|
24 Oct 2021 12:11 PM GMT

ടി 20 ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യ - പാക് മത്സരത്തിനെതിരെ യോഗ ഗുരു ബാബ രാംദേവ്. ഇന്ത്യ - പാക് മത്സരം രാഷ്ട്ര ധർമത്തിന് എതിരാണെന്ന് ബാബ രാംദേവ് പറഞ്ഞു. ഇന്ന് വൈകീട്ട് ഏഴരക്ക് ദുബൈ രാജ്യാന്തര സ്റ്റേഡിയത്തിലാണ് ആരാധകർ കാത്തിരുന്ന മത്സരം.

ശനിയാഴ്ച നാഗ്പൂർ വിമാനത്താവളത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ബാബ രാംദേവ് മത്സരത്തിനെതിരെ രംഗത്ത് വന്നത്. മത്സരം രാജ്യതാത്പര്യത്തിനും രാഷ്ട്ര ധർമ്മത്തിനും എതിരാണെന്നാണ് അദ്ദേഹം പറഞ്ഞത്. "ക്രിക്കറ്റ് കളിയും തീവ്രവാദ കളിയും ഒരേസമയം കളിക്കാനാവില്ല." രാംദേവ് പറഞ്ഞു.

ലോകകപ്പിൽ ഇന്ത്യയുടേയും പാകിസ്താന്റേയും സൂപ്പർ 12 പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ചാണ് ഇന്ന് ഇരുടീമുകളും ഏറ്റുമുട്ടുന്നത്. മറ്റേതൊരു പോരാട്ടം പോലെയാണ് ഈ മത്സരമെന്ന് മത്സരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമും പറഞ്ഞിരുന്നു. അതിനിടെയാണ് രാംദേവിന്റെ വിമർശനം. അതിർത്തിയിൽ പ്രശ്നങ്ങൾ തുടരവേ ഇന്ത്യ പാകിസ്താൻ മത്സരവുമായി മുന്നോട്ട് പോകുന്നതിനെ കുറിച്ച ചോദ്യത്തിനാണ് ബാബ രാംദേവിന്റെ പ്രതികരണം.

Similar Posts