India
India
ഡൽഹി കലാപം: താഹിർ ഹുസൈന് അഞ്ച് കേസുകളിൽ ജാമ്യം
|12 July 2023 11:03 AM GMT
ഡൽഹി കലാപവുമായി ബന്ധപ്പെട്ട് 11 കേസുകളാണ് എ.എ.പി മുൻ കൗൺസിലറായ താഹിർ ഹുസൈനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ മുൻ കൗൺസിലർ താഹിർ ഹുസൈന് ഡൽഹി കലാപവുമായി ബന്ധപ്പെട്ട അഞ്ച് കേസുകളിൽ ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ദയാൽപൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിലാണ് ജാമ്യം ലഭിച്ചത്. യു.എ.പി.എ കേസ് നിലനിൽക്കുന്നതിനാൽ താഹിറിന് ജയിലിൽ തന്നെ തുടരേണ്ടിവരും.
ഡൽഹി കലാപവുമായി ബന്ധപ്പെട്ട് 11 കേസുകളാണ് താഹിർ ഹുസൈനെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മുതിർന്ന അഭിഭാഷകൻ സൽമാൻ ഖുർഷിദ് ആണ് താഹിർ ഹുസൈന് വേണ്ടി ഹാജരായത്. കേസിൽ താഹിറിനൊപ്പം പ്രതിചേർക്കപ്പെട്ട മറ്റു പ്രതികൾക്കെല്ലാം ജാമ്യം ലഭിച്ചെന്നും താഹിർ കഴിഞ്ഞ മൂന്നുവർഷമായി ജയിലിൽ തുടരുകയാണെന്നും ഖുർഷിദ് കോടതിയിൽ പറഞ്ഞു.
യു.എ.പി.എ കേസിൽ സ്ഥിരജാമ്യം ആവശ്യപ്പെട്ട് താഹിർ ഹുസൈൻ വിചാരണകോടതിയെ സമീപിച്ചിരുന്നു.