India
ബാഗുമെടുത്ത് ഹിമാലയത്തിലേക്ക് പോകൂ; മോദിയോട് ജയറാം രമേശ്
India

'ബാഗുമെടുത്ത് ഹിമാലയത്തിലേക്ക് പോകൂ'; മോദിയോട് ജയറാം രമേശ്

Web Desk
|
4 Jun 2024 9:51 AM GMT

2016 ൽ മോദി നടത്തിയൊരു പ്രഭാഷണം ഓർമിപ്പിച്ചാണ് ജയറാം രമേശിന്റെ ട്വീറ്റ്.

400 എന്ന മാന്ത്രിക സംഖ്യയിൽ തൊടുമെന്ന പ്രഖ്യാപനവുമായെത്തിയ ബി.ജെ.പി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഹിമാലയത്തിലേക്ക് പോകാൻ ആവശ്യപ്പെട്ട് കോൺഗ്രസ് വക്താവ് ജയറാം രമേശ്. 2016 ൽ മോദി നടത്തിയൊരു പ്രഭാഷണം ഓർമിപ്പിച്ചാണ് ജയറാം രമേശിന്റെ ട്വീറ്റ്.

''മുറാദാബാദിൽ വച്ച് 2016 ൽ മോദി എന്താണ് പറഞ്ഞത്. 'എന്നെ അവർക്ക് എന്ത് ചെയ്യാൻ കഴിയും. ഞാനൊരു ഫഖീറാണ്. എന്റെ ബാഗ് കയ്യിലെടുത്ത് ഞാൻ ഹിമാലയത്തിലേക്ക് പോവും. അത്ര തന്നെ' അദ്ദേഹത്തിന്റെ പ്രസ്താവന നിങ്ങൾ മറന്നിട്ടില്ലല്ലോ. ഇതാ ആ സമയം വന്നിരിക്കുന്നു. നിങ്ങളുടെ ബാഗെടുത്ത് ഹിമാലയത്തിലേക്ക് വിട്ടോളൂ''- ജയറാം രമേശ് കുറിച്ചു.

ദേശീയതലത്തിൽ 295 സീറ്റുകളിലാണ് എൻ.ഡി.എ നിലവില്‍ ലീഡ് ചെയ്യുന്നത്. ഇൻഡ്യാ സഖ്യം 231 സീറ്റുകളിൽ മുന്നിട്ടുനിൽക്കുന്നു. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. മഹാരാഷ്ട്രയിൽ 27 സീറ്റുകളിൽ ഇൻഡ്യാ സഖ്യമാണ് ലീഡ് ചെയ്യുന്നത്. പഞ്ചാബിൽ 10 സീറ്റിലും ഇൻഡ്യാ സഖ്യമാണ് മുന്നിട്ടുനിൽക്കുന്നത്.

Similar Posts