India
LGBTQIA+ കമ്മ്യൂണിറ്റിയെ അഭിസംബോധന ചെയ്യാൻ പദാവലി പുറത്തിറക്കി തമിഴ്നാട് സർക്കാർ
India

LGBTQIA+ കമ്മ്യൂണിറ്റിയെ അഭിസംബോധന ചെയ്യാൻ പദാവലി പുറത്തിറക്കി തമിഴ്നാട് സർക്കാർ

Web Desk
|
24 Aug 2022 10:21 AM GMT

ഒരേ ലിംഗത്തിൽപ്പെട്ട ദമ്പതികളുടെ കേസ് പരിഗണിക്കവേ കഴിഞ്ഞ വർഷം ജസ്റ്റിസ് ആനന്ദ് വെങ്കിടേഷാണ് പദാവലി തയ്യാറാക്കണമെന്ന് നിർദേശിച്ചിരുന്നത്

ചെന്നൈ: LGBTQIA+ കമ്മ്യൂണിറ്റിയെ അഭിസംബോധന ചെയ്യാൻ പദാവലി പുറത്തിറക്കി തമിഴ്നാട് സർക്കാർ. മദ്രാസ് ഹൈക്കോടതി നിർദേശപ്രകാരം തമിഴിലും ഇംഗ്ലീഷിലുമാണ് സർക്കാർ പദാവലി പ്രസിദ്ധീകരിച്ചത്. സാമൂഹ്യ സുരക്ഷാ- സ്ത്രീ ശാക്തീകരണ മന്ത്രാലയത്തിന്റെ ഗസറ്റിലാണ് പദാവലി പുറത്തുവിട്ടത്.

ആഗസ്റ്റ് 20ന് തമിഴ്‌നാട് സർക്കാർ പദാവലി ഗസറ്റിൽ പ്രസിദ്ധീകരിച്ചതായി തിങ്കളാഴ്ച അഡീഷണൽ അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിക്കുകയായിരുന്നു. 'തിരുനങ്കൈ' (ട്രാൻസ്ജൻഡർ വുമൺ), 'തിരുനമ്പി'( ട്രാൻസ്ജൻഡർ മാൻ), 'പാൽ പുതുമൈയാർ(ക്വീർ), 'ഓടുപാൽ'(ഇൻറർസെക്‌സ്) എന്നിങ്ങനെയുള്ള വാക്കുകളാണ് പദാവലിയിലുള്ളത്.

ഒരേ ലിംഗത്തിൽപ്പെട്ട ദമ്പതികളുടെ കേസ് പരിഗണിക്കവേ കഴിഞ്ഞ വർഷം ജസ്റ്റിസ് ആനന്ദ് വെങ്കിടേഷാണ് പദാവലി തയ്യാറാക്കണമെന്ന് നിർദേശിച്ചിരുന്നത്. LGBTQIA+ കമ്മ്യൂണിറ്റിയെ പീഡനങ്ങളിൽനിന്ന് രക്ഷിക്കാൻ സംസ്ഥാന- കേന്ദ്ര സർക്കാറുകൾക്ക് കോടതി നിർദേശം നൽകിയിരുന്നു. പ്രത്യേക പദാവലി സ്വീകരിക്കുന്നതിലൂടെ ഇവരെ മാന്യതയോടെയും ബഹുമാന്യതയോടെയും അഭിസംബോധന ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

Tamil Nadu Government released glossary to address LGBTQIA+ community

Similar Posts