India
Supreme Court

സുപ്രീംകോടതി

India

ആർ.എസ്‌.എസ്‌ റൂട്ട്മാർച്ച് അനുവദിക്കരുതെന്ന് തമിഴ്നാട് സുപ്രീംകോടതിയിൽ

Web Desk
|
21 Feb 2023 7:28 AM GMT

റൂട്ട് മാര്‍ച്ചിന് മൂന്ന് തിയതികള്‍ നിര്‍ദേശിക്കാനും പൊലീസിന്‍റെ അനുമതിക്ക് അപേക്ഷിക്കാനും മദ്രാസ് ഹൈക്കോടതി ആര്‍.എസ്.എസിനോട് നിര്‍ദേശിച്ചിരുന്നു

ഡല്‍ഹി: ആർ.എസ്‌.എസ്‌ റൂട്ട്മാർച്ച് അനുവദിക്കരുതെന്ന് ആവശ്യവുമായി തമിഴ്നാട് സുപ്രീംകോടതിയിൽ. മാർച്ചിന് അനുമതി നൽകിയ ഹൈക്കോടതി ഉത്തരവിനെതിരെ തമിഴ്നാട് സർക്കാർ അപ്പീൽ നൽകി.

റൂട്ട് മാര്‍ച്ചിന് മൂന്ന് തിയതികള്‍ നിര്‍ദേശിക്കാനും പൊലീസിന്‍റെ അനുമതിക്ക് അപേക്ഷിക്കാനും മദ്രാസ് ഹൈക്കോടതി ആര്‍.എസ്.എസിനോട് നിര്‍ദേശിച്ചിരുന്നു. അപേക്ഷ നിയമാനുസൃതം പരിഗണിക്കണമെന്നും പൊലീസിനോടും നിര്‍ദേശിച്ചിരുന്നു. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നങ്ങൾ കാരണം നിരത്തുകളിൽ റൂട്ട് മാർച്ച് നടത്താൻ ആർ.എസ്.എസിന് അനുമതി നിഷേധിച്ച സിംഗിൾ ജഡ്ജി ഉത്തരവ് ജസ്റ്റിസുമാരായ ആർ മഹാദേവനും മുഹമ്മദ് ഷഫീഖും റദ്ദാക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഗാന്ധി ജയന്തി ദിനത്തില്‍ റൂട്ട് മാര്‍ച്ച് നടത്തുമെന്ന് ആർ.എസ്.എസ് അറിയിച്ചിരുന്നെങ്കിലും ക്രമസമാധാന പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി പൊലീസ് അനുമതി നൽകിയിരുന്നില്ല. സർക്കാർ നടപടിക്കെതിരെ പിന്നീട് ആർ.എസ്.എസ് കോടതിയെ സമീപിക്കുകയായിരുന്നു.50 സ്ഥലങ്ങളിൽ മാർച്ച നടത്തുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചത്. എന്നാൽ, ഇതിൽ മൂന്നിടത്തു മാത്രം പരിപാടി നടത്താൻ തമിഴ്‌നാട് സർക്കാർ പിന്നീട് അനുമതി നൽകി. ഇതിനെതിരെ സംഘ്പരിവാർ നേതാക്കൾ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ, ക്രമസമാധാന പ്രശ്‌നങ്ങൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കോയമ്പത്തൂർ, പൊള്ളാച്ചി, നാഗർകോവിൽ എന്നിവിടങ്ങളിൽ പരിപാടിക്ക് കോടതി അനുമതി നൽകിയില്ല. മറ്റിടങ്ങളിൽ കർശനമായ നിബന്ധനകളോടെ പരിപാടിക്ക് അനുമതിയും നൽകുകയായിരുന്നു.

Similar Posts