ഇതെന്‍റെ ദീപാവലി സമ്മാനം; ജീവനക്കാര്‍ക്ക് റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ നല്‍കി തമിഴ്നാട്ടിലെ ടീ എസ്റ്റേറ്റ്
|തമിഴ്നാട് കോത്തഗിരി ടൗണിലുള്ള 190 ഏക്കര്‍ ടീ എസ്റ്റേറ്റിന്‍റെ ഉടമ പി.ശിവകുമാറാണ്(42) ദീപാവലി ബോണസായി ബൈക്കുകള്‍ നല്‍കിയത്
കോത്തഗിരി: ദീപാവലിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. ഉത്സവ സീസണുകളില്‍ ബോണസുകളും പ്രത്യേക സമ്മാനങ്ങളും നല്‍കുക പല കമ്പനികളുടെയും പതിവാണ്. തമിഴ്നാട്ടിലുള്ള ഒരു ടീ എസ്റ്റേറ്റ് തങ്ങളുടെ ജീവനക്കാര്‍ക്ക് നല്‍കിയ സമ്മാനം കണ്ട് അന്തംവിട്ടിരിക്കുകയാണ് സോഷ്യല്‍മീഡിയ. റോയല്‍ എന്‍ഫീല്‍ഡ് ബൈക്കാണ് ദീപാവലി സമ്മാനമായി നല്‍കിയത്.
തമിഴ്നാട് കോത്തഗിരി ടൗണിലുള്ള 190 ഏക്കര്‍ ടീ എസ്റ്റേറ്റിന്‍റെ ഉടമ പി.ശിവകുമാറാണ്(42) ദീപാവലി ബോണസായി ബൈക്കുകള്‍ നല്‍കിയത്. രണ്ട് ലക്ഷം രൂപ വിലയുള്ള ബൈക്കുകളുടെ താക്കോല്‍ ജീനക്കാര്‍ക്ക് കൈമാറിയതിനു ശേഷം ശിവകുമാര്‍ ഇവര്‍ക്കൊപ്പം യാത്രയും നടത്തി. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി 627 ജീവനക്കാര്‍ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ട്. മാനേജര്‍, സൂപ്പർവൈസർ, സ്റ്റോർകീപ്പർ, കാഷ്യർ, ഫീൽഡ് സ്റ്റാഫ്, ഡ്രൈവർമാർ എന്നിവരുൾപ്പെടെ 15 ജീവനക്കാര്‍ക്കാണ് ബൈക്കുകള്‍ക്ക് ലഭിച്ചത്. "ഞങ്ങൾ ഒരിക്കലും ഇത്തരത്തിൽ ഒരു സമ്മാനം പ്രതീക്ഷിച്ചിരുന്നില്ല. അദ്ദേഹം. 15 ഓളം റോയൽ എൻഫീൽഡ് ബൈക്കുകൾ സമ്മാനിച്ചു. ഞങ്ങളെ അദ്ദേഹം തെരഞ്ഞെടുത്ത്. ഒരിക്കലും വാങ്ങാന്‍ സാധിക്കില്ലെന്ന് കരുതിയതാണ്. പക്ഷേ ഞങ്ങൾക്ക് അത് ലഭിച്ചു.അദ്ദേഹത്തിന് കീഴില്‍ ജോലി ചെയ്യുന്നതില്‍ ഞങ്ങള്‍ അനുഗൃഹീതരാണ്. ഇത് ഞങ്ങളുടെ ടീംവര്‍ക്കിന്‍റെ ഫലമാണ്'' സമ്മാനം കിട്ടിയ ഒരു ജീവനക്കാരന്‍ പിടിഐയോട് പറഞ്ഞു.
ഹരിയാനയിലെ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ ഉടമ ജീവനക്കാർക്ക് കഴിഞ്ഞ വർഷം ദീപാവലി സമ്മാനമായി കാറുകൾ സമ്മാനിച്ചിരുന്നു. മിറ്റ്‌സ്കാർട്ട് ചെയർമാൻ എംകെ ഭാട്ടിയ പന്ത്രണ്ട് സ്റ്റാഫ് അംഗങ്ങൾക്ക് ഓഫീസ് അസിസ്റ്റന്‍റ്, പുതിയ ടാറ്റ പഞ്ച് കാറുകൾ ഉൾപ്പെടെ താക്കോൽ കൈമാറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.കമ്പനി സ്ഥാപിച്ചത് മുതൽ തന്നോടൊപ്പം ഉണ്ടായിരുന്ന ജീവനക്കാരുടെ അർപ്പണബോധവും കഠിനാധ്വാനവും തിരിച്ചറിഞ്ഞാണ് താനീ പ്രത്യേക സമ്മാനം നല്‍കിയതെന്ന് ഭാട്ടിയ പറഞ്ഞിരുന്നു.