India
Actor Vijays Tamil Vetri Kazhakam is targeting the 2026 Tamil Nadu assembly elections

വിജയ്

India

തമിഴക വെട്രി കഴകമല്ല, തമിഴക വെട്രിക്ക് കഴകം; പാര്‍ട്ടിയുടെ പേര് മാറ്റി വിജയ്

Web Desk
|
19 Feb 2024 4:51 AM GMT

പേരിൽ മാറ്റം വരുത്തുന്നതിനായി ജനറൽ സെക്രട്ടറി ബുസി ആനന്ദ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചതായാണ് വിവരം

ചെന്നൈ: തന്‍റെ പുതിയ പാര്‍ട്ടിയുടെ പേര് മാറ്റാനൊരുങ്ങി തമിഴ് നടന്‍ വിജയ്. തമിഴക വെട്രി കഴകം എന്ന പേരിനു പകരം തമിഴക വെട്രിക്ക് കഴകം എന്നാക്കി മാറ്റാനാണു തീരുമാനം. പേരിൽ മാറ്റം വരുത്തുന്നതിനായി ജനറൽ സെക്രട്ടറി ബുസി ആനന്ദ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചതായാണ് വിവരം. കമ്മീഷന്‍റെ അംഗീകാരം ലഭിച്ചതിനു ശേഷം തീരുമാനം വിജയ് ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. തമിഴ്നാടിന്‍റെ വിജയത്തിനായി പാർട്ടി എന്നതാണു തമിഴക വെട്രിക്ക് കഴകം എന്നതുകൊണ്ട് അർഥമാക്കുന്നത്.

വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും 2026ലെ നിയമസഭാ തെരഞ്ഞെടുപ്പാണ് താന്‍ ലക്ഷ്യമിടുന്നതെന്നും വിജയ് വ്യക്തമാക്കിയിരുന്നു. അതേസമയം ടിവികെയുടെ പാര്‍ട്ടിയുടെ ഭാരവാഹികളുടെ യോഗം തിങ്കളാഴ്ച രാവിലെ 9 മണിക്ക് പനയൂരിലെ പാർട്ടി ആസ്ഥാനത്ത് നടക്കുമെന്ന് വിജയുടെ ഓഫീസിൽ നിന്നുള്ള പത്രക്കുറിപ്പില്‍ അറിയിച്ചു.2024ലെ പൊതുതെരഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനങ്ങൾ പ്രഖ്യാപിക്കുന്ന യോഗത്തിൽ പാർട്ടി ജില്ലാ ഭാരവാഹികളും സംസ്ഥാന ഭാരവാഹികളും പങ്കെടുക്കും.

ഫെബ്രുവരി ആദ്യവാരമാണ് വിജയ് പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചത്. തൻ്റെ ഫാൻസ് ക്ലബ്ബായ വിജയ് മക്കൾ ഇയക്കം രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന് അനുമതി നൽകിയതിന് പിന്നാലെയാണ് താരം പ്രഖ്യാപനം നടത്തിയത്.രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചത്. വിജയ് തന്നെയാണ് പാര്‍ട്ടിയുടെ അധ്യക്ഷന്‍.

Similar Posts