India
മുട്ടറ്റം വെള്ളത്തിലിറങ്ങി ജനങ്ങള്‍ക്കിടയില്‍; പ്രളയഭൂമിയിൽ സാന്ത്വനമായി സ്റ്റാലിന്‍
India

മുട്ടറ്റം വെള്ളത്തിലിറങ്ങി ജനങ്ങള്‍ക്കിടയില്‍; പ്രളയഭൂമിയിൽ സാന്ത്വനമായി സ്റ്റാലിന്‍

Web Desk
|
4 Dec 2021 1:09 PM GMT

ചെന്നൈയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നേരിട്ടെത്തി ഭക്ഷണം വിതരണം ചെയ്തത് വാർത്തയായിരുന്നു

ചെന്നൈയിൽ ആഴ്ചകൾക്കുമുൻപുണ്ടായ കനത്ത മഴയെ തുടർന്ന് വെള്ളത്തിൽ മുങ്ങിയ പ്രദേശങ്ങൾ സന്ദർശിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ചെന്നൈയുടെ പടിഞ്ഞാറൻ മേഖലയായ മങ്ങാടുവിലാണ് ഇന്ന് സ്റ്റാലിനെത്തിയത്. ഇവിടെ വെള്ളക്കെട്ടിലായ പ്രദേശത്തിലൂടെ നടന്നാണ് അദ്ദേഹം പ്രളയബാധിതരായ നാട്ടുകാരെ സന്ദർശിച്ചത്.

മങ്ങാടിലെ ധനലക്ഷ്മി നഗറിലാണ് ഇന്ന് ഉദ്യോഗസ്ഥർക്കൊപ്പം തമിഴ്‌നാട് മുഖ്യമന്ത്രിയെത്തിയത്. ദുരിതബാധിതരായ നാട്ടുകാരുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം സ്ഥിതിഗതികൾ ചോദിച്ചറിഞ്ഞു. ജനങ്ങളെ ആശ്വസിപ്പിക്കുകയും എല്ലാ സഹായവും പിന്തുണയും ഉറപ്പുനൽകുകയും ചെയ്താണ് അദ്ദേഹം മടങ്ങിയത്. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ഫോട്ടോഗ്രാഫര്‍ അശ്വിനാണ് സ്റ്റാലിന്‍റെ സന്ദര്‍ശനത്തിന്‍റെ വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്.

കഴിഞ്ഞ ദിവസവും ചെന്നൈയുടെ വിവിധ ഭാഗങ്ങളിലുള്ള പ്രളയബാധിത പ്രദേശങ്ങൾ സ്റ്റാലിൻ സന്ദർശിച്ചിരുന്നു. രണ്ടുദിവസം മുൻപ് തിരുവേർക്കാട്, തിരുമുല്ലവയൽ തുടങ്ങിയ സ്ഥലങ്ങളിലെത്തിയ അദ്ദേഹം ദുരിതബാധിത പ്രദേശങ്ങളെല്ലാം നടന്നുകണ്ടു. ദുരിതാശ്വാസ ക്യാംപുകളിലെത്തി ജനങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. ചെന്നൈയിലുണ്ടായ കനത്ത പേമാരിയുടെ തുടക്കംമുതൽ തന്നെ രക്ഷാപ്രവർത്തനങ്ങൾക്ക് സ്റ്റാലിൻ നേരിട്ടാണ് നേതൃത്വം നൽകുന്നത്. പലയിടങ്ങളിലും ക്യാംപുകളിലെത്തി അദ്ദേഹം ഭക്ഷണം വിതരണം ചെയ്തത് വാര്‍ത്തയായിരുന്നു.

Summary: Tamilnadu Chief minister MK Stalin walk on flooded water and address the people of Dhanlakshmi nagar at Mangadu today.

Similar Posts